Breaking

Wednesday, August 28, 2019

സുരേന്ദ്രനെ ബി.ജെ.പി. പ്രസിഡന്റാക്കാൻ മുൻകാല എ.ബി.വി.പി. പ്രവർത്തകസംഗമം

കൊല്ലം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുരേന്ദ്രന് വഴിയൊരുക്കാൻ മുൻകാല എ.ബി.വി.പി. പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുന്നു. 'മാറാൻ സമയമായി' എന്ന മുദ്രാവാക്യത്തിൽ കഴിഞ്ഞദിവസം ആലുവയിൽനടന്ന പ്രവർത്തകസംഗമം സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ഗ്രൂപ്പ് യോഗമായിമാറി. മറ്റു ജില്ലകളിലും സംഗമങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ മുൻകാല പ്രവർത്തകരുടെ സംഗമമെന്നാണ് പറഞ്ഞതെങ്കിലും മറ്റുജില്ലകളിൽനിന്നുള്ളവരും പങ്കെടുത്തു. എ.ബി.വി.പി. സംസ്ഥാന കാര്യാലയ നിർമാണമായിരുന്നു ഔദ്യോഗിക അജൻഡ. എന്നാൽ പ്രസംഗങ്ങൾ പലതും ബി.ജെ.പി. നേതൃത്വത്തിനുനേരെയുള്ള വിമർശനങ്ങളായി. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിലെപ്പോലെ ഇന്ത്യ മുഴുവൻ തോറ്റ കോൺഗ്രസ് കേരളത്തിൽ മാത്രം ജയിച്ചത് സംഘടനാപരമായ പരാജയമാണെന്നായിരുന്നു പ്രധാന വിമർശനം. രാഷ്ട്രീയശക്തി സമാഹരിക്കാൻ പഴയകാല എ.ബി.വി.പി. പ്രവർത്തകർ മുന്നോട്ടുവരണം. രാഷ്ട്രീയമാറ്റത്തെയും നേതൃതലത്തിലെ മാറ്റത്തെയും ചിലർ പരാമർശിച്ചു. 'സ്ലീപ്പിങ്' പ്രസിഡന്റിനുകീഴിൽ കേരളത്തിൽ ബി.ജെ.പി.ക്ക് വളരാനാവില്ലെന്ന അഭിപ്രായം മുതിർന്ന മുൻ സംഘടനാ സെക്രട്ടറി പങ്കുവെച്ചു. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ സംഗമത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എ.ബി.വി.പി. ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യാ ഷൺമുഖൻ സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയ സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മണൻ, മേഖലാ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥൻ എന്നിവർ പങ്കെടുത്തു. content highlights:k. surendran bjp kerala


from mathrubhumi.latestnews.rssfeed https://ift.tt/2HIy1ll
via IFTTT