Breaking

Tuesday, August 27, 2019

ജെയ്‌ഷെയിൽ മുങ്ങൽ വിദഗ്ധരും; വെള്ളത്തിനടിയിലൂടെയും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് നാവികസേനാ മേധാവി

ന്യൂഡൽഹി:പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണ രീതിയിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നുവെന്ന് നാവികസേനാ മേധാവി. കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് നൽകുന്നതായി റിപ്പോർട്ടുണ്ടെന്ന്നാവിക സേനാ മേധാവി അഡ്മിറൽ കരംബിർ സിങ് വെളിപ്പെടുത്തി. ഭീകരർ ഇത്തരം ആക്രമണത്തിന് പരിശീലനം നേടുന്നുവെന്ന ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ്അദ്ദേഹം വെളിപ്പെടുത്തിയത്.എന്നാൽ കടൽവഴിയുള്ള എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാൻ നാവികസേന സജ്ജമാണെന്നും അഡ്മിറൽ കരംബിർ സിങ് വ്യക്തമാക്കി. പുണെയിൽ നടന്ന ജനറൽ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. ജെയ്ഷെ മുഹമ്മദിന്റെ മുങ്ങൽ വിദ്ഗദരായ ചാവേറുകൾ പരിശീലനം നേടുന്നുവെന്ന ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ മാറിയ മുഖങ്ങളിലൊന്നാണ് ഇത്. പക്ഷെ ഞങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. എന്തുതരത്തിലുമുള്ള സാഹസങ്ങളും പരാജയപ്പെടുത്താൻ നാവിക സേന നിതാന്ത ജാഗ്രത പുലർത്തുമെന്ന് ഉറപ്പുനൽകുന്നു- അഡ്മിറൽ കരംബിർ സിങ് വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദിന്റെ മുങ്ങൽ വിദഗ്ദരായ ചാവേറുകൾ സമുദ്രത്തിനടയിൽ കൂടി എങ്ങനെ ആക്രമണം നടത്താമെന്ന പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സമുദ്രതീരമേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന, സംസ്ഥാന സർക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവ ചേർന്ന സംവിധാനമാണിത്. കടൽവഴിയുള്ള നുഴഞ്ഞുകയറ്റമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയിൽ വർധിച്ചുവരുന്നത് നാവിക സേന നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറൽ പറഞ്ഞു. രാജ്യ താത്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. അത്തരം പ്രവണതകൾ ഉണ്ടായാൽ സേന ഉചിതമായി പ്രവർത്തിക്കുമെന്നും അഡ്മിറൽ കരംബിർ സിങ് വ്യക്തമാക്കി. Content Highlights:The underwater wing of the JeM is training people how to conduct attacks from the water.


from mathrubhumi.latestnews.rssfeed https://ift.tt/30D6BVb
via IFTTT