ഇസ്ലാമാബാദ്: വിടുവായത്തംകൊണ്ട് വാർത്തകളിലിടംപിടിക്കുന്ന പാകിസ്താൻ മന്ത്രിക്ക് പ്രസംഗത്തിനിടെ വൈദ്യുതാഘാതമേറ്റു. ഇന്ത്യയും പാകിസ്താനും തമ്മിൽ ഒക്ടോബറിലോ നവംബറിലോ പൂർണ യുദ്ധമുണ്ടാവുമെന്ന് പ്രവചിച്ച റെയിൽവേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദിനാണ് വെള്ളിയാഴ്ച ഇസ്ലാമാബാദിൽ പൊതുചടങ്ങിനിടെ അപകടമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ ആക്ഷേപം ചൊരിയുമ്പോഴായിരുന്നു സംഭവം. 'നരേന്ദ്രമോദി നിങ്ങളുടെ ഉദ്ദേശ്യം ഞങ്ങൾക്കറിയാം' എന്നുപറഞ്ഞ് നാവെടുത്തയുടൻ റാഷിദ് ഷോക്കേറ്റ് ഞെട്ടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലാണ് പ്രചരിക്കുന്നത്. 'വൈദ്യുതിപ്രശ്നമാണെന്ന് തോന്നുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ യോഗം കലക്കാൻ ആവില്ല' എന്നും റാഷിദ് പറയുന്നുണ്ട്. കഴിഞ്ഞദിവസമാണ് റാവൽപിണ്ടിയിൽ ഒരുയോഗത്തിനിടെ ഒക്ടോബറിലോ തൊട്ടടുത്ത മാസമോ ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്പൂർണയുദ്ധമുണ്ടാവുമെന്ന് റാഷിദ് പ്രഖ്യാപിച്ചത്. രണ്ടുരാജ്യങ്ങളും തമ്മിലുള്ള അവസാനയുദ്ധമായിരിക്കും ഇതെന്നും പറയുകയുണ്ടായി. Content highlights:Pakistan minister gets electric shock
from mathrubhumi.latestnews.rssfeed https://ift.tt/2HDeHpg
via
IFTTT