Breaking

Friday, August 30, 2019

വിവാഹംപോലെ വിവാഹമോചനത്തിനും രജിസ്ട്രേഷൻ

വിവാഹം രജിസ്റ്റർചെയ്യുന്നതുപോലെ വിവാഹമോചനവും വൈകാതെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടും. ഹൈക്കോടതി സിംഗിൾബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്. 1897 ആക്ട് 21-ാം വകുപ്പും 2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റർചെയ്യുക. സ്പെഷ്യൽ മാര്യേജ് ആക്ടുപ്രകാരം സബ്രജിസ്ട്രാർ ഓഫീസിലും വിവാഹ രജിസ്ട്രേഷൻ നിയമപ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ഇപ്പോൾ വിവാഹമോചനം രജിസ്റ്റർചെയ്യുന്നില്ല. ഇതിനാൽ വിവാഹമോചിതർ ഔദ്യോഗിക രേഖകളിൽ വിവാഹിതരായി തുടരുന്നുണ്ട്. വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിൻ വർഗീസ് പ്രകാശ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താക്ക് ഹർജിക്കാരന് അനുകൂലമായി വിവാഹംപോലെ വിവാഹമോചനവും രജിസ്റ്റർചെയ്യണമെന്ന് വിധിച്ചു. സബ് രജിസ്ട്രാർ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാൻ ഉത്തരവുകളും നിയമഭേദഗതിയും വേണം. വിവാഹം രജിസ്റ്റർചെയ്യുമ്പോൾ സാക്ഷികളാണ് വേണ്ടതെങ്കിൽ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാവും ചേർക്കുക പരിശോധനയ്ക്കുശേഷം നടപടി മാര്യേജ് രജിസ്ട്രാർക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന ഉത്തരവ് പരിശോധിക്കും. നിയമവശങ്ങൾ പരിശോധിച്ചശേഷം യുക്തമായ നടപടികളുമായി മുന്നോട്ടുപോകും.-എ.കെ. ബാലൻ, നിയമമന്ത്രി


from mathrubhumi.latestnews.rssfeed https://ift.tt/2MJH09S
via IFTTT