പ്രതീകാത്മക ചിത്രം റാഞ്ചി: ജാർഖണ്ഡിൽ ജലസേചനപദ്ധതിയുടെ ഭാഗമായി 42 വർഷമെടുത്തു പണിത കനാൽ ഉദ്ഘാടനംചെയ്ത് 24 മണിക്കൂറിനകം തകർന്ന് ഒലിച്ചുപോയി. ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാനുണ്ടാക്കിയ കനാൽ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബർ ദാസ് ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂറിനകം കനാലിൽ വലിയ വിള്ളലുണ്ടായി. പല ഗ്രാമങ്ങളും വെള്ളത്തിലായി. 'എലിമാളങ്ങളാ'ണ് കനാൽ തകർത്തതെന്നാണ് പ്രാഥമികനിഗമനം. അറ്റകുറ്റപ്പണി തുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അരുൺകുമാർ സിങ് പറഞ്ഞു. ജാർഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978-ൽ അന്നത്തെ ഗവർണർ ജഗ്ഗാനന്ദ് കൗശലാണ് കനാൽ പണിക്കു തറക്കല്ലിട്ടത്. പല കാരണങ്ങളാൽ പദ്ധതി നീണ്ടു. 2003-ൽ അർജുൻ മുണ്ട രണ്ടാമതും തറക്കല്ലിട്ടു. ഒച്ചിഴയും വേഗത്തിൽനീണ്ട പദ്ധതിക്ക് 2012-ൽ വീണ്ടും ടെൻഡർ വിളിച്ചാണ് പണിയാരംഭിച്ചത്. 1978-ൽ 12 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയത്. 2019-ൽ പണിതീർന്നപ്പോൾ ചെലവ് 2,500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ നീളം. content highlights:Jharkhand Canal collapses in less than 24 hours of inauguration
from mathrubhumi.latestnews.rssfeed https://ift.tt/2HyCUNK
via
IFTTT