Breaking

Wednesday, August 28, 2019

ആർ.ബി.ഐ. അധികധനം: കൂടുതൽ ഉത്തേജന പാക്കേജുകൾ ഉടൻ

മുംബൈ: ആർ.ബി.ഐ.(റിസർവ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ കരുതൽശേഖരത്തിൽനിന്ന് 1.76 ലക്ഷം കോടി രൂപ ലഭിക്കുന്ന സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഉത്തേജന പാക്കേജുകൾ കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. വിവിധ മേഖലകൾക്ക് വളർച്ച ഉറപ്പാക്കുംവിധം മൂലധനനിക്ഷേപത്തിനാകും ഈ തുക ചെലവിടുക. സാമൂഹികമേഖലയ്ക്കും അടിസ്ഥാനസൗകര്യമേഖലയ്ക്കുമായിരിക്കും പ്രധാനനേട്ടമുണ്ടാകുകയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. വരുന്ന ആഴ്ചകളിൽ ഇത്തരം കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് വിവരം. ധനക്കമ്മി ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്ന 3.4 ശതമാനത്തിൽ നിലനിർത്തുന്നതിന് നിലവിൽ സർക്കാരിന് കടമെടുക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. റിസർവ് ബാങ്ക്, ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ലാഭവീതമായി ഈ സാമ്പത്തികവർഷം 90,000 കോടി രൂപയാണ് ബജറ്റിൽ സർക്കാർ പ്രതീക്ഷിച്ചിരുന്നത്. ഇതിൽനിന്ന് ഏകദേശം 85,000 കോടി രൂപ അധികമാണ് ഇപ്പോൾ ആർ.ബി.ഐ. കൈമാറാനിരിക്കുന്നത്. ജി.എസ്.ടി. ഉൾപ്പെടെ നികുതിവരുമാനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്രയും തുക നേരിട്ടു ലഭിക്കുന്നത് സർക്കാരിന് ആശ്വാസം പകരുന്നതാണ്. ഇതോടൊപ്പം സർക്കാർ പദ്ധതിയിട്ടിട്ടുള്ള 3.3 ലക്ഷം കോടിയുടെ മൂലധനനിക്ഷേപപദ്ധതികൾക്കും തീരുമാനം ഊർജംപകരും. നിലവിൽ രാജ്യത്തെ വളർച്ചനിരക്ക് അഞ്ചുവർഷത്തിനിടയിലെ താഴ്ന്നനിലവാരത്തിലേക്ക് നീങ്ങുകയാണ്. സ്വകാര്യമേഖലയിലെ നിക്ഷേപത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ കമ്പനികളിൽ ഉത്പാദനം കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തിൽ ആർ.ബി.ഐ. കരുതൽശേഖരത്തിൽനിന്നുള്ള അധികതുക വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിൽ നിർണായകമാകും. അതേസമയം, ആർ.ബി.ഐ.യിൽനിന്ന് കിട്ടുന്ന അധികതുക എങ്ങനെ ചെലവിടണമെന്നതിൽ ധനമന്ത്രാലയം കൃത്യമായ രൂപരേഖ ഇതുവരെ തയ്യാറാക്കിയിട്ടില്ല. ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ബിമൽ ജലാൻ സമിതിയുടെ അന്തിമറിപ്പോർട്ട് ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ തുക ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം, നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 1.76 ലക്ഷം കോടി രൂപയിൽ 28,000 കോടി കഴിഞ്ഞ ഫെബ്രുവരിയിൽ ഇടക്കാല ലാഭവീതമായി ആർ.ബി.ഐ. സർക്കാരിന് നൽകിയിരുന്നു. bbവിവിധ വർഷങ്ങളിൽ ആർ.ബി.ഐ. സർക്കാരിനു നൽകിയ തുക വർഷം തുക കോടി രൂപയിൽ 2014-15 52,679 2015-16 65,896 2016-17 65,876 2017-18 40,659 2018-19 68,000 content highlights:rbi Surplus fund transfer


from mathrubhumi.latestnews.rssfeed https://ift.tt/2ZvtmJa
via IFTTT