Breaking

Thursday, August 29, 2019

വിദേശനിക്ഷേപ വ്യവസ്ഥകളില്‍ വമ്പന്‍ ഇളവുമായി സര്‍ക്കാര്‍, ലക്ഷ്യം സാമ്പത്തികവളര്‍ച്ച

ന്യൂഡൽഹി: വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇളവുചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.ഉത്പാദന മേഖലയിലും ഏക ബ്രാൻഡ് ചില്ലറവ്യാപാര മേഖലയിലും കൽക്കരി ഖനനമേഖലയിലും ഡിജിറ്റൽ മാധ്യമരംഗത്തുമാണ് ഇളവുകൾ വരുത്തിയത്. കൂടുതൽ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. ഉത്പാദനമേഖലയിൽ വൻതോതിൽ വിദേശനിക്ഷേപം നടത്തുന്നതിന് ഇപ്പോൾ ചില നിയന്ത്രണങ്ങളുണ്ട്. അവ മാറ്റിക്കൊണ്ട് ബിസിനസ് സൗഹാർദപരമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉദാരമാക്കുകയാണെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ കരാറിലേർപ്പെട്ടുകൊണ്ട് ഉത്പാദനം നടത്താം. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തംനിലയ്ക്ക് ഉത്പാദന മേഖലയിൽ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്. ഏക ബ്രാൻഡ് ചില്ലറവിൽപ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കിൽ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം വിപുലീകരിച്ചു. 30 ശതമാനത്തിന്റെ നിർവചനത്തിൽ ഇനി ഇന്ത്യയിൽ വിൽക്കുന്നതും കയറ്റി അയക്കുന്നതും ഉൾപ്പെടും. ഒരുകൊല്ലത്തിൽ 30 ശതമാനം സംഭരിക്കണം എന്നതായിരുന്നു മുൻവ്യവസ്ഥ. അതിനുപകരം ആദ്യത്തെ അഞ്ചുകൊല്ലത്തിനിടയിൽ 30 ശതമാനം സംഭരിച്ചാൽ മതിയെന്ന വ്യവസ്ഥ പുതുതായി കൊണ്ടുവന്നു. ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിനും അനുമതി നൽകിയിട്ടുണ്ട്. കൽക്കരി ഖനനം, കൽക്കരി സംസ്കരണം, അതുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. ഡിജിറ്റൽ മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകി. അച്ചടി മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മാതൃകയിൽത്തന്നെയാണ് ഇതും. വാർത്തകളും ആനുകാലിക സംഭവങ്ങളും അപ്ലോഡ് ചെയ്ത് സംപ്രേഷണംചെയ്യാം. സർക്കാർ അനുമതിയോടെയാണ് ഈ മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുക. ടി.വി. ചാനലുകൾക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താൻ നേരത്തേ അനുമതി നൽകിയിരുന്നു. content highlights:government decided to relax norms of fdi in single brand retail, digital media and more


from mathrubhumi.latestnews.rssfeed https://ift.tt/2NEBMvQ
via IFTTT