Breaking

Wednesday, August 28, 2019

ജനാർദന റെഡ്ഡിക്ക് ജാമ്യത്തിനായി 40 കോടി വാഗ്‌ദാനം ചെയ്തെന്ന് മുൻ ജഡ്‌ജിയുടെ മൊഴി

ജനാർദന റെഡ്ഡി ബെംഗളൂരു: അനധികൃത ഖനനക്കേസിൽ അറസ്റ്റിലായ കർണാടകത്തിലെ ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ജനാർദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നതിന് 40 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് മുൻ സി.ബി.ഐ. ജഡ്ജിയുടെ മൊഴി. ഹൈദരാബാദിലെ പ്രത്യേക കോടതിയിലാണ് മുൻജഡ്ജി നാഗമാരുതി ശർമ മൊഴിനൽകിയത്. എന്നാൽ, വാഗ്ദാനം നിരസിക്കുകയും ജനാർദന റെഡ്ഡിയുടെ ജാമ്യഹർജി തള്ളുകയും ചെയ്തെന്ന് മുൻജഡ്ജി വെളിപ്പെടുത്തി. 2012 ഏപ്രിലിൽ ആന്ധ്രാ ഹൈക്കോടതിയിലെ ഉയർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ജാമ്യം അനുവദിച്ചാൽ പണംനൽകാമെന്ന വാഗ്ദാനവുമായി സമീപിച്ചതെന്നും അദ്ദേഹം കോടതിക്കുമുമ്പാകെ മൊഴിനൽകി. ജനാർദനറെഡ്ഡിയുടെ പേരിലുള്ള കേസ് പരിഗണിച്ചിരുന്നത് സി.ബി.ഐ. പ്രത്യേക ജഡ്ജിയായിരുന്ന നാഗമാരുതി ശർമയായിരുന്നു. അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ 2011 സെപ്റ്റംബറിലാണ് ജനാർദന റെഡ്ഡിയെ സി.ബി.ഐ. അറസ്റ്റുചെയ്തത്. ജനാർദനറെഡ്ഡിയുടെ കോഴവാഗ്ദാനം തള്ളിയെന്നും നിയമത്തിന്റെ വഴിയിൽ മുന്നോട്ടു പോകുമെന്നുമാണ് അറിയിച്ചതെന്നും മൊഴിനൽകി. 2011 ഏപ്രിലിലാണ് നാഗമാരുതി ശർമ ഹൈദരാബാദ് സി.ബി.ഐ. കോടതി പ്രത്യേക ജഡ്ജിയായി നിയമിതനായത്. കേസിൽ ജനാർദന റെഡ്ഡിക്ക് സുപ്രീംകോടതിയാണ് പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 13-ന് വീണ്ടും വാദം കേൾക്കും. content highlights:Ex-CBI judge offered Rs 40 crore to bail out Janardhan Reddy


from mathrubhumi.latestnews.rssfeed https://ift.tt/2ZxJQAC
via IFTTT