Breaking

Saturday, October 12, 2019

അഞ്ഞൂറോളം ഭീകരർ നുഴഞ്ഞുകയറ്റത്തിന്‌ തയ്യാറെടുക്കുന്നെന്ന് കരസേന

ഭദേർവാ: അഞ്ഞൂറോളം ഭീകരർ ജമ്മുകശ്മീരിലേക്കു കടക്കാൻ തയ്യാറായി പാക് അധീന കശ്മീരിലെ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്ന് കരസേനയുടെ ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറൽ രൺബീർ സിങ്. പുറത്തുനിന്നെത്തിയ മുന്നൂറോളം ഭീകരർ സംസ്ഥാനത്ത് ഇപ്പോഴുണ്ടെന്നും അവർ നാട്ടുകാരായ ഭീകരരുമായിച്ചേർന്ന് കലാപങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ എണ്ണം എത്രയായാലും തടയാൻ സൈന്യം തയ്യാറാണ്. ഡ്രോണുകൾ വഴി ആയുധങ്ങൾ ഭീകരർക്കെത്തിച്ചുകൊടുക്കുന്നതാണ് പാകിസ്താന്റെ പുതിയ രീതിയെന്നും പഞ്ചാബിൽ ഡ്രോൺ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. content highlights: 500 Terrorists In PoK Waiting To Enter J&K


from mathrubhumi.latestnews.rssfeed https://ift.tt/35vPN5A
via IFTTT