ഭോപ്പാൽ:വരന്റെ വീട്ടിൽ ശൗചാലയമുണ്ടെങ്കിൽ മാത്രമേ വിവാഹത്തിന് സർക്കാർ ധനസഹായം ലഭിക്കൂ. മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായപദ്ധതിയിലൂടെ വിവാഹിതരാവുന്ന യുവതികൾക്ക് സഹായധനം കിട്ടണമെങ്കിൽ വരൻ വീട്ടിലെ ശൗചാലയത്തിനുള്ളിൽ നിന്നെടുത്ത സെൽഫി ഹാജരാക്കണമെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവ്. സംസ്ഥാനസർക്കാരിന്റെ കന്യാ വിവാഹ്/നിക്കാഹ് യോജ്ന പദ്ധതിയിലൂടെ വിവാഹതിരാകുന്നവർക്കാണ് ഉത്തരവ് ബാധകമാകുന്നത്. സംസ്ഥാനത്തെ എല്ലാവീടുകളിലും ശൗചാലയനിർമാണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നടപടി. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ വിവാഹിതരാകാൻ ഉദ്ദേശിക്കുന്ന യുവാക്കൾ വീട്ടിലെ ടോയ്ലറ്റിനുള്ളിൽ നിന്നെടുത്ത സെൽഫിയും രണ്ട് സത്യവാങ്മൂലവും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. സെൽഫിയില്ലാതെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സെൻട്രൽ ലൈബ്രറി ഗ്രൗണ്ടിൽ വ്യാഴാഴ്ച നടന്ന സമൂഹവിവാഹത്തിൽ 77 ജോടി യുവതീയുവാക്കളാണ് വിവാഹിതരായത്. അപേക്ഷ നൽകിയപ്പോൾ തന്നെ സെൽഫി ഹാജരാക്കാനാവശ്യപ്പെട്ടതായി സമൂഹവിവാഹത്തിൽ പങ്കെടുത്ത മുഹമ്മദ് യൂസഫ് പറഞ്ഞു. സെൽഫി നൽകാൻ വിസമ്മതിച്ചപ്പോൾ വിവാഹത്തിനുള്ള അപേക്ഷ പരിഗണിക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചതായും മുഹമ്മദ് യൂസഫ് കൂട്ടിച്ചേർത്തു. കന്യാവിവാഹ്/നിക്കാഹ് യോജ്നപദ്ധതിയിലൂടെ വിവാഹിതനാവാൻ ഒരു യുവാവ് അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച സെൽഫി. ഫോട്ടോ: എഎൻഐ വിവാഹത്തിനുള്ള അപേക്ഷയ്ക്കൊപ്പം സെൽഫിയും നൽകണമെന്ന് നിർബന്ധിക്കുന്നതെന്തിനെന്നാണ് മുഹമ്മദ് സദ്ദാം എന്ന യുവാവിന്റെ ചോദ്യം. ഏതെങ്കിലും വീട്ടിലെ ടോയ്ലറ്റിന്റെ മുന്നിൽ നിന്ന് സെൽഫിയെടുത്ത് നൽകിയാൽ എങ്ങനെ തിരിച്ചറിയുമെന്നും അനാവശ്യമായ നടപടിയാണിതെന്നുമാണ് സദ്ദാമിന്റെ അഭിപ്രായം. എല്ലാ വീടുകളിലും ശൗചാലയം ഉണ്ടെന്നുറപ്പ് വരുത്തുന്ന സർക്കാർ നടപടി നല്ലതാണെന്നാണ് സമൂഹവിവാഹത്തിലൂടെ വിവാഹിതയായ സോഫിയ എന്ന യുവതി അഭിപ്രായപ്പെട്ടു. സർക്കാരിന്റേത് മികച്ച തീരുമാനമാണെന്നും സോഫിയ പറഞ്ഞു. മറ്റ് യുവതികളും സർക്കാരിന്റെ പുതിയ നടപടിയെ സ്വാഗതം ചെയ്തു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പെൺകുട്ടികൾക്ക്വിവാഹത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണ് കന്യാ വിവാഹ്/നിക്കാഹ് യോജ്ന പദ്ധതി. പദ്ധതിയിലൂടെ വിവാഹിതരാവുന്നവർക്ക് 51,000 രൂപ സർക്കാർ ധനസഹായം നൽകും. Content Highlights: MP bride gets Rs 51,000 if groom takes selfie in toilet as per a govt scheme
from mathrubhumi.latestnews.rssfeed https://ift.tt/2M76EUq
via
IFTTT