Breaking

Wednesday, October 23, 2019

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 40 പോയന്റ് താഴ്ന്നു. നിഫ്റ്റിയിലാകട്ടെ 11,575 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്കിന്റെ ഓഹരി വില മൂന്നു ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസിന്റെ ഓഹരി വിലയിൽ ഇടിവ് തുടർന്നു. ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ്. ഏഷ്യൻ സൂചികകളിൽ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബ്രക്സിറ്റ് വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്. എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എസ്ബിഐ, യെസ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, റിലയൻസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആന്റ്ടി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എൻടിപിസി, മാരുതി, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2PaSnYP
via IFTTT