Breaking

Tuesday, October 8, 2019

പാവറട്ടി കസ്റ്റഡി മരണത്തില്‍ മൂന്ന് എക്‌സൈസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃശ്ശൂർ: പാവറട്ടിയിലെ കസ്റ്റഡി മരണത്തിൽ മൂന്ന് എക്സൈസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, സിവിൽ ഓഫീസർ നിധിൻ മാധവ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഞ്ചാവ് കേസിൽ ഉൾപ്പെട്ട മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് കുമാർ എക്സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലാണ് നടപടി. എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. രഞ്ജിത്തിന്റെ ശരീരത്തിൽ 12-ലേറെ ക്ഷതങ്ങളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഗുരുവായൂരിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവുമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തപ്പോഴാണ് മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഇതോടെ ഇയാളുടെ പക്കൽ കൂടുതൽ കഞ്ചാവുണ്ടെന്ന നിഗമനത്തിലെത്തി. ഇത് കണ്ടെത്താനായി നടത്തിയ യാത്രക്കിടെ എക്സൈസ് സംഘത്തെ പലയിടത്തും വഴിതെറ്റിച്ചുവിടാൻ രഞ്ജിത്കുമാർ ശ്രമിച്ചു. ഇതോടെ സംഘത്തിലെ കുപിതരായ ചിലർ ക്രൂരമായി മർദിക്കുകയായിരുന്നു. രഞ്ജിത്കുമാറിന്റെ അവസ്ഥ മോശമായപ്പോൾ സംഘാംഗങ്ങൾക്ക് പരിചയമുള്ള പാവറട്ടി പൂവത്തൂർ പൂമുള്ളി പാലത്തിനടുത്ത അബ്കാരിയുടെ ഗോഡൗണിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോഴേക്കും പ്രതി ബോധരഹിതനായിരുന്നു. അവിടെ കിടത്തി വെള്ളം നൽകാൻ ശ്രമിച്ചത് നില കൂടുതൽ വഷളാക്കി.തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. Content Highlights:pavaratti custody death-three Excise officers Arrested


from mathrubhumi.latestnews.rssfeed https://ift.tt/2LUbWTg
via IFTTT