Breaking

Friday, October 11, 2019

സെഞ്ചുറിയുമായി കോലിയും; ഇന്ത്യ മുന്നോട്ട്

പുണെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കരുത്തോടെ മുന്നോട്ട്. ഓപ്പണർ മായങ്ക് അഗർവാളിന് പുറമെ ക്യാപ്റ്റൻ വിരാട് കോലിയും സെഞ്ചുറി നേടി. കോലിയുടെ ഇരുപത്തിയാറാം ടെസ്റ്റ് സെഞ്ചുറിയാണിത്. 109-ാം ഓവറിൽ കോലി സെഞ്ചുറി നേടുമ്പോൾ മൂന്നിന് 345 റൺസെടുത്തുനിൽക്കുകയായിരുന്നു ഇന്ത്യ. 50 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് കൂട്ട്. കോലി സെഞ്ചുറി നേടുന്നതുവരെ നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 150 റൺസ് നേടിക്കഴിഞ്ഞിട്ടുണ്ട്. ഫിലാണ്ടർ എറിഞ്ഞ ഓവറിലെ നാലാം പന്ത് സ്ട്രെയിറ്റ് ഡ്രൈവിലൂടെ അതിർത്തി കടത്തിയാണ് കോലി ഈ വർഷത്തെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. 173 പന്തിൽ നിന്ന് പതിനാറ് ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു കോലിയുടെ സെഞ്ചുറി. മൂന്നിന് 273 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യ 96.1 ഓവറിൽ 300 ഉം 111.4 ഓവറിൽ 350 റൺസും കടന്നു. ആദ്യ ദിവസം മായങ്ക് അഗർവാൾ (108), രോഹിത് ശർമ (14), ചേതേശ്വർ പൂജാര (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. Content Highlights:India SouthAfrica Second Test Virat Kohli Mayank Agarwal


from mathrubhumi.latestnews.rssfeed https://ift.tt/35ox2kn
via IFTTT