Breaking

Wednesday, October 23, 2019

സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ

കോട്ടയം: സാമൂഹികമാധ്യമങ്ങളിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അപമാനിക്കുന്നുവെന്ന് ബലാൽസംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ. അനുയായികളുടെ യു ട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ ഇറക്കുകയാണെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, വുമൻ പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്കും പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.ഒക്ടോബർ 19നാണ് കന്യാസ്ത്രീ പരാതി നൽകിയത്. വീഡിയോ ലിങ്കുകൾ ഉൾപ്പെടെ പരാതിയിൽ പരാമർശിക്കുന്നുണ്ട്. തന്നെ തിരിച്ചറിയും വിധത്തിലാണ് വീഡിയോകൾ തയ്യാറാക്കായിരിക്കുന്നതെന്നും കന്യാസ്ത്രീ പരാതിയിൽ വ്യക്തമാക്കുന്നു. ക്രിസ്ത്യൻ ടൈംസ് എന്ന യു ട്യൂബ് ചാനലിന്റെ പേര് പരാതിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. നേരത്തെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം ഉൾപ്പെടെയുള്ള ഒരു വാർത്താക്കുറിപ്പ് ജലന്ധർ രൂപത പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീ പരാതിയും നൽകി. ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാൽസംഗക്കേസിൽ നവംബർ പതിനൊന്നിനാണ് വിചാരണ ആരംഭിക്കുന്നത്. content highlights:nun files complaint against bishop franco mulakkal


from mathrubhumi.latestnews.rssfeed https://ift.tt/31FMm8W
via IFTTT