Breaking

Monday, October 7, 2019

കാരശ്ശേരി അടക്കമുള്ളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണം-ചെന്നിത്തല

തിരുവനന്തപുരം: പി. വി.അൻവർ എംഎൽഎ യുടെ അനധികൃത തടയണ സന്ദർശിക്കാൻ എത്തിയ എം.എൻ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ പ്രവർത്തകരെ ഗുണ്ടകളും സിപിഎം പ്രവർത്തകരും ചേർന്ന് കയ്യേറ്റം ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. വനിതകൾ അടങ്ങുന്ന സാമൂഹ്യ പ്രവർത്തകർക്ക് നേരെ ഗുണ്ടകൾ അഴിഞ്ഞാടിയിട്ടും പൊലീസ് സംഭവസ്ഥലത്ത് എത്താൻ ഏറെ വൈകി. കുറ്റവാളികൾക്കെതിരെ കർശനമായ നിയമ നടപടി ഉണ്ടാകണമെന്നു അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. content highlights:attack on mn karassery in kozhikode


from mathrubhumi.latestnews.rssfeed https://ift.tt/3232rqB
via IFTTT