Breaking

Wednesday, October 23, 2019

630 കോടിയുടെ അഴിമതിക്കേസിൽ ത്രിപുരയിലെ മുൻമന്ത്രി അറസ്റ്റിൽ

അഗർത്തല: അഴിമതിക്കേസിൽ ത്രിപുര മുൻമന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ ബാദൽ ചൗധരിയെ തിങ്കളാഴ്ചരാത്രി പോലീസ് അറസ്റ്റുചെയ്തു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ 630 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് പോലീസ് അദ്ദേഹത്തിന്റെയും ഉന്നതോദ്യോഗസ്ഥരുടെയും പേരിൽ കേസെടുത്തത്.ചൗധരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിൽപ്പോയ അദ്ദേഹം ആരോഗ്യനില മോശമായതിനെത്തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സതേടി. ഇതറിഞ്ഞെത്തിയ പോലീസ് തിങ്കളാഴ്ച രാത്രി ഇവിെടയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഉയർന്ന രക്തസമ്മർദത്തെത്തുടർന്ന് വൈദ്യസഹായം തേടിയ ബാദലിന്റെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടാലുടൻ കസ്റ്റ‍ഡിയിലെടുക്കുമെന്ന് വെസ്റ്റ് ത്രിപുര ജില്ലാ പോലീസ് സൂപ്രണ്ട് മണിക് ദാസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി മണിക് സർക്കാരും സി.പി.എം. സംസ്ഥാന സെക്രട്ടറി ഗൗതം ദാസും ആശുപത്രിയിലെത്തി ബാദലിനെ കണ്ടു. സംസ്ഥാനത്ത് നാലുതവണ പൊതുമരാമത്ത് മന്ത്രിയായിരുന്നു മുതിർന്ന നേതാവായ ചൗധരി.കേസിൽ മുൻ പി.ഡബ്ല്യു.ഡി. എൻജിനിയറിങ് തലവൻ സുനിൽ ഭൗമിക് അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിയായ മുൻ ചീഫ് സെക്രട്ടറി യശ്‌പാൽ സിങ്ങിന്റെ പേരിൽ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/33R5aUn
via IFTTT