Breaking

Saturday, August 3, 2019

കെ എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: സിറാജ് പത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീർവാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് സഞ്ചരിച്ച കാറാണ് ബഷീറിന്റെ ബൈക്കിൽ ഇടിച്ചത്. കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ് കാർ ഓടിച്ചതെന്ന് ദൃക്സാക്ഷി മാധ്യമങ്ങളോടു പ്രതികരിച്ചിട്ടുണ്ട്.ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീർ. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. content highlights: sriram venkitaraman car accident, siraj daily thiruvananthapuram beuro chief killed in accident, k muhammad basheer


from mathrubhumi.latestnews.rssfeed https://ift.tt/2T14zLH
via IFTTT