Breaking

Saturday, August 3, 2019

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി; മദ്യപിച്ചിരുന്നു, വന്നത് അമിതവേഗത്തില്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച കാർ ഓടിച്ചത്സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണെന്ന്ദൃക്സാക്ഷി.തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാതൃഭൂമി ന്യൂസിനോട്വെളിപ്പെടുത്തിയത്. വെള്ളയമ്പലത്തുവച്ച് എന്നെ ഓവർടേക്ക് ചെയ്താണ് കാർ വന്നത്. അമിതവേഗത്തിലായിരുന്നു. ഇതിനിടെ കാർ സ്കിഡായി ബൈക്കിലിടിക്കുകയായിരുന്നു.സ്ത്രീയും പുരുഷനുമായിരുന്നു കാറിലുണ്ടായിരുന്നത്. പുരുഷനായിരുന്നു ഡ്രൈവിങ് സീറ്റിൽ. ഇയാൾ നല്ലരീതിയിൽ മദ്യപിച്ചിട്ടുണ്ടായിരുന്നു. വണ്ടി ഓടിച്ച ആൾ തന്നെയാണ് മരിച്ചയാളെ ബൈക്കിനിടയിൽനിന്ന് പുറത്തെടുത്തത്. താൻ ഡോക്ടറാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്- അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ സ്ത്രീയുമായിരുന്നു വാഹനത്തിൽ. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യപരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അപകടസമയത്ത് താനല്ല, സുഹൃത്താണ് കാറോടിച്ചതെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്. Content Highlights:sriram venkataramans car collided with bike,siraj newspaper journalist killed; witness says about the incident


from mathrubhumi.latestnews.rssfeed https://ift.tt/2KpjL16
via IFTTT