Breaking

Saturday, July 31, 2021

നോട്ടിലും നാണയങ്ങളിലും കൊറോണ വൈറസിന് അധികനാൾ നിലനിൽക്കാൻ കഴിയില്ലെന്ന് പഠനം

ലണ്ടൻ: നോട്ടുകളിലും നാണയങ്ങളിലും അധികനാൾ കൊറോണ വൈറസിന് നിലനിൽക്കാൻ കഴിയില്ലെന്ന് പഠനറിപ്പോർട്ട്. അതിനാൽ ഇവ കൈമാറ്റംചെയ്യുന്നതിലൂടെ കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.യൂറോപ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധർ, ജർമനിയിലെ റുഅർ-സർവകലാശാല ബോച്ചത്തിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്. യൂറോ നാണയങ്ങളിലും നോട്ടിലും നടത്തിയ വ്യത്യസ്തപരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. കൊറോണ വൈറസുള്ള നോട്ടുകളും നാണയങ്ങളും ഉപയോഗിച്ചുനടത്തിയ പരീക്ഷണത്തിൽ പത്തിന്റെ യൂറോ നോട്ടിൽ മൂന്നുദിവസംകൊണ്ട് വൈറസ് പൂർണമായും അപ്രത്യക്ഷമായി. പത്ത് സെന്റ്, ഒരു യൂറോ, അഞ്ച് സെന്റ് എന്നീ നാണയങ്ങളിൽ യഥാക്രമം ആറ്്‌, രണ്ട് ദിവസങ്ങളും ഒരുമണിക്കൂറുകൊണ്ടും വൈറസ് ഇല്ലാതായി. അഞ്ച് സെന്റ് നാണയം ചെമ്പിൽ നിർമിച്ചതിനാലാണ് വൈറസിന് മറ്റുനാണയങ്ങളെ അപേക്ഷിച്ച് കൂടുതൽസമയം നിലനിൽക്കാൻ കഴിയാതെ പോയതെന്ന് ഗവേഷകർ വ്യക്തമാക്കി.വിരൽത്തുമ്പിൽ വൈറസുകളെ വെച്ച് നടത്തിയ പരീക്ഷണത്തിൽ ദ്രവസാന്നിധ്യം ഇല്ലാതാകുന്നതോടെ വൈറസ് പകരാനുള്ള സാധ്യതയും ഇല്ലാതാകുന്നുവെന്ന് ഗവേഷണത്തിൽ തെളിഞ്ഞു. കോറോണ വൈറസിന്റെ ആൽഫ വകഭേദം ഉപയോഗിച്ചാണ് പഠനം നടത്തിയത്. പഠനം ഐ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3rO3hoz
via IFTTT