Breaking

Monday, April 1, 2019

വയനാട്: രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ദേശീയ നേതാക്കളെത്തും; പ്രത്യേക സുരക്ഷയൊരുക്കാൻ പൊലീസ്

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ഏറെ ആവേശ പൂരത്തിലാണ് വയനാട് യുഡിഎഫ് ക്യാമ്പ്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ വയനാട് മണ്ഡലത്തില്‍ നിരവധി ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തും . സംഘടന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്,കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഇന്ന് വൈകിട്ട് വയനാട്ടിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് മണ്ഡലത്തില്‍ എത്തി പ്രചരണ കാര്യങ്ങള്‍ വിലയിരുത്തും ഈ മാസം ഒമ്പതിന് എ.കെ ആന്റണിയും വയനാട്ടിലെത്തും.

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രത്യേക സുരക്ഷ തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം. മുൻ കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാൽ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കാൻ പൊലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധർവേസ് സാഹിബ് പറഞ്ഞു.

മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ പുൽവാമയിൽ കൊല്ലപ്പെട്ട സിഐഎസ്എഫ് ജവാൻ വസന്ത് കുമാറിന്‍റെ വീട് സന്ദർശിക്കാൻ സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിയ്ക്ക് അനുമതി നൽകിയിരുന്നില്ല. പക്ഷെ, സ്ഥാനാർത്ഥിയായി രാഹുൽ മണ്ഡലത്തിലെത്തുമ്പോള്‍ എല്ലാ ഭീഷണിയെയും മറികടക്കാനുള്ള പ്രത്യേക പദ്ധതി തന്നെ പൊലീസിന് തയ്യാറാക്കേണ്ടിവരും.രാഹുലിന് എസ്പിജി സുരക്ഷ നൽകുന്നുണ്ട്. അതിന് പുറമെയാണ് പൊലീസിന്‍റെ സുരക്ഷാ ക്രമീകരണം. 



from Anweshanam | The Latest News From India https://ift.tt/2YzFfyN
via IFTTT