Breaking

Sunday, May 3, 2020

'ദിവസവും ഒരു പുതിയ കള്ളം'; ആരോഗ്യസേതു ആപ്പിനെ വിമര്‍ശിച്ച രാഹുലിനെതിരെ ബിജെപി

ന്യൂഡൽഹി: ആരോഗ്യ സേതു ആപ്പ് ആളുകളെ നിരീക്ഷിക്കുന്നതിനുള്ള അത്യാധുനിക നിരീക്ഷണ സംവിധാനമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. രാഹുൽ ദിവസവും ഒരു പുതിയ കള്ളവുമായി ഇറങ്ങും, ജീവിതകാലം മുഴുവൻ നിരീക്ഷണത്തിൽ ഏർപ്പെട്ടവർക്ക് ഒരു സാങ്കേതിക വിദ്യയെ എങ്ങനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താമെന്ന് അറിയില്ലെന്നും ഐടി മന്ത്രി രവിശങ്കർ പ്രസാദ് വിമർശിച്ചു. ആരോഗ്യസേതു ആപ്പിന്റെ നിയന്ത്രണം ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്ന രാഹുലിന്റെ ആരോപണം നിഷേധിച്ച രവിശങ്കർ പ്രസാദ് അതിന് ശക്തമായ ഡാറ്റാ സുരക്ഷാ രൂപകൽപനയുണ്ടെന്നും പറഞ്ഞു. മിസ്റ്റർ ഗാന്ധി, ഇന്ത്യയെ മനസ്സിലാകാത്ത നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളുടെ ട്വീറ്റുകൾ കരാർ നൽകുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യസേതു ആപ്പ് ആഗോള തലത്തിൽ തന്നെ വിലമതിക്കപ്പെടുന്ന ഒന്നാണ് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. ദിവസവും ഒരു പുതിയ നുണയുമായി വരും. ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു ശക്തമായ പങ്കാളിയാണ് ആരോഗ്യസേതു. അതിന് ശക്തമായ ഡാറ്റാ സുരക്ഷാ രൂപകൽപനയുണ്ട്. ജീവിതകാലം മുഴുവൻ നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, സാങ്കേതികവിദ്യയെ എങ്ങനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താമെന്ന് അറിയില്ലേ മന്ത്രി ചോദിച്ചു. ആരോഗ്യ സേതു ആപ്പ് ഒരു നൂതന നിരീക്ഷണ സംവിധാനമാണ്. സ്വകാര്യ ഓപ്പറേറ്റർക്ക് ഇത് കരാർ നൽകിയിട്ടുണ്ട്. മേൽനോട്ടമില്ല. ഗുരതരമായ ഡാറ്റാ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നുവെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ആരോഗ്യ സേതു ആപ്പിനെക്കുറിച്ച് അദ്ദേഹം അജ്ഞനാണ് മാത്രമല്ല, തെറ്റായ വിവരങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് അദ്ദേഹം നിരുത്തരവാദപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ബിജെപി വക്താവ് സംബിത് പത്രയും രാഹുലിനെതിരെ രംഗത്തെത്തി. Content Highlights:Daily A New Lie-BJP Hits Back At Rahul Gandhi Over Aarogya Setu App


from mathrubhumi.latestnews.rssfeed https://ift.tt/35xC9PK
via IFTTT