Breaking

Tuesday, October 22, 2019

നാലുതവണയും ഹാജരായില്ല; സിസ്റ്റര്‍ ലൂസിയുടെ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു

കല്പറ്റ: നാലുതവണ സമയം നൽകിയിട്ടും ഹാജരാവാത്തതിനെത്തുടർന്ന് സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതി വനിതാ കമ്മിഷൻ ഉപേക്ഷിച്ചു. സഭയും എഫ്.സി.സി. സന്ന്യാസിനി സമൂഹവും പ്രതികാരനടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു ലൂസിയുടെ പരാതി. ജില്ലയിൽ നാലുതവണനടന്ന അദാലത്തുകളിലും ഹാജരാവാൻ ആവശ്യപ്പെട്ട് കമ്മിഷൻ ലൂസിക്ക് കത്തുനൽകിയിരുന്നു. എന്നാൽ, കമ്മിഷനെ ബന്ധപ്പെടുകയോ അദാലത്തിൽ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം.സി. ജോസഫൈൻ മാധ്യമങ്ങളോടു പറഞ്ഞു. പരാതിക്കാരോട് കമ്മിഷനുമുമ്പാകെ ഹാജരാകാൻ നിർദേശം നൽകിയാൽ രണ്ട് അവസരങ്ങളാണ് സാധാരണനിലയിൽ നൽകുന്നത്. എന്നാൽ, ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യങ്ങളും മനസ്സിലാക്കിയാണ് നാലുതവണ അവസരം നൽകിയത്. സിസ്റ്റർ ലൂസി നിരുത്തരവാദപരമായാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും ജോസഫൈൻ പറഞ്ഞു. content highlights:lucy kalappura, women commission


from mathrubhumi.latestnews.rssfeed https://ift.tt/2pBi3Db
via IFTTT