Breaking

Tuesday, October 22, 2019

‘ബാറ്റിൽ ഓഫ് മിഡ്‌വേ’യിലെ ജാപ്പനീസ് കപ്പലുകൾ കണ്ടെത്തി

ടോക്യോ: രണ്ടാംലോകയുദ്ധകാലത്ത് ശാന്തസമുദ്രത്തിലുണ്ടായ ജപ്പാൻ-യു.എസ്. സമുദ്രപ്പോര് 'ബാറ്റിൽ ഓഫ് മിഡ്വേ' പ്രസിദ്ധമാണ്. നാലുദിവസംനീണ്ട യുദ്ധത്തിൽ മുങ്ങിയ രണ്ട് ജാപ്പനീസ് വിമാനവാഹിനിക്കപ്പലുകൾ പതിറ്റാണ്ടുകൾക്കുശേഷം കണ്ടെത്തിയതോടെ വാർത്തകളിൽ ബാറ്റിൽ ഓഫ് മിഡ്വേ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്. യുദ്ധംമുറുകിയ 1942-ൽ സമുദ്രപ്പോരിനായി പുറപ്പെട്ട ഏഴുകപ്പലുകളാണ് വഴിമധ്യേ മുങ്ങിപ്പോയത്; നാലെണ്ണം ജപ്പാന്റെയും മൂന്നെണ്ണം അമേരിക്കയുടെയും. ഇതിൽ ജപ്പാന്റെ രണ്ടുകപ്പലുകളാണിപ്പോൾ കണ്ടെത്തിയത്. കാഗ എന്നപേരുള്ള കപ്പൽ കഴിഞ്ഞയാഴ്ചയും അകാഗി എന്ന മറ്റൊരുകപ്പൽ ഞായറാഴ്ചയും കണ്ടെത്തി. അമേരിക്കയുടെ ഒരുകപ്പൽ 'യോർക്ക് ടൗൺ' 1998-ൽ കണ്ടെത്തിയിരുന്നു. സമുദ്രത്തിൽ 18,000 അടി താഴ്ചയിൽ പെട്രെൽ എന്ന കപ്പലുപയോഗിച്ചുള്ള തിരച്ചിലിലാണ് കാഗയും അകാഗിയും കണ്ടെത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ സംരക്ഷിത സമുദ്രമേഖലയായ പപാഹാനോമൊക്വാകീ മറൈൻ നാഷണൽ സ്മാരകമേഖലയിൽനിന്നാണിത് കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോൾ അലൻ സ്ഥാപിച്ച വുൾകാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രെൽ എന്ന കപ്പൽ. യു.എസ്. നാവികസേനയുടെ ഭാഗമായും കപ്പൽ പ്രവർത്തിച്ചിട്ടുണ്ട്. മിഡ്വേ അറ്റോൾ വടക്കൻ ശാന്തസമുദ്രത്തിലെ മിഡ്വേ അറ്റോൾ ദ്വീപുകൾ പിടിച്ചെടുക്കാൻ രണ്ടാംലോകയുദ്ധകാലത്ത് ജപ്പാൻ സൈന്യത്തെ അയച്ചിരുന്നു. ജാപ്പനീസ് സൈന്യമെത്തുന്നതിന് മുമ്പുതന്നെ യു.എസ്. സൈന്യം ഈ ദ്വീപുകളിലെത്തുകയും ജാപ്പനീസ് പടയ്ക്കായി വലവീശുകയും ചെയ്തു. തുടർന്ന് 1942 ജൂൺ നാലുമുതൽ ഏഴുവരെ ഇരുസംഘങ്ങളും ഏറ്റുമുട്ടി. രണ്ടായിരത്തിലധികം ജപ്പാൻകാരും മുന്നൂറോളം അമേരിക്കക്കാരും കൊല്ലപ്പെട്ടു. ജപ്പാൻ പേൾ ഹാർബർ ആക്രമിച്ച് ആറുമാസത്തിനുശേഷമാണ് ബാറ്റിൽ ഓഫ് മിഡ്വേ നടക്കുന്നത്. content highlights:wreckage of Japanese ships from battle of Midway


from mathrubhumi.latestnews.rssfeed https://ift.tt/2MB150X
via IFTTT