Breaking

Tuesday, October 22, 2019

ഷി താമസിച്ച ഹോട്ടലിൽനിന്ന് ചൈനീസ് എംബസിയിലേക്കയച്ച കൊറിയർ കാണാനില്ല

ചെന്നൈ: ഇന്ത്യയുമായുള്ള ഉച്ചകോടിക്കായി ചെന്നൈയിൽ എത്തിയ വേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് ഡൽഹിയിലെ ചൈനീസ് എംബസിയിലേക്ക് അയച്ച കൊറിയർ കാണാനില്ലെന്ന് പരാതി. എംബസിയിലെ ഉദ്യോഗസ്ഥരുടെ 80,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കാണാതായത്.ഷി മടങ്ങിയതിനൊപ്പം എംബസി ഉദ്യോഗസ്ഥരും ചെന്നൈയിൽനിന്ന് മടങ്ങിയിരുന്നു. എന്നാൽ വസ്തുക്കൾ കൊണ്ടുപോയിരുന്നില്ല. ഇത് കൊറിയറിൽ ഡൽഹിയിലേക്ക് അയയ്ക്കാൻ ഹോട്ടലിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സെയ്ദാപ്പേട്ടിലുള്ള കൊറിയർ സർവീസ് കമ്പനിയെ ഇതിനായി ഹോട്ടലധികൃതർ ചുമതലപ്പെടുത്തി. എന്നാൽ ഇവർ അത് മറ്റൊരു ഏജൻസിയെ ഏൽപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്തുക്കൾ ലഭിക്കാതെവന്നതോടെ എംബസി അധികൃതർ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഗിണ്ടി പോലീസ്, വസ്തുക്കൾ കയറ്റിയയച്ച കണ്ടെയ്‌നർ ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Bv8Crs
via IFTTT