ഭോപ്പാൽ: മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബാബുലാൽ ഗൗർ(89) അന്തരിച്ചു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1930 ജൂൺ രണ്ടിന് ഉത്തർപ്രദേശിലെ പ്രതാപ്ഘട്ടിലാണ് ബാബുലാൽ ഗൗറിന്റെ ജനനം. പിന്നീട് മധ്യപ്രദേശിലെത്തി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. ഗോവിന്ദപുര മണ്ഡലത്തിൽനിന്ന് 10 തവണ നിയമസഭയിലെത്തി. 1999 മുതൽ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായി. 2004 ഓഗസറ്റ് 23 മുതൽ 2005 നവംബർ വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2018-ൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങിയിരുന്നു. Content Highlights:former madhya pradesh chief minister babulal gaur passes away
from mathrubhumi.latestnews.rssfeed https://ift.tt/2P7hvBs
via
IFTTT