Breaking

Wednesday, October 27, 2021

ഇത് ന്യൂസീലന്‍ഡിന്റെ മിന്നല്‍ മുരളി, വൈറലായി കോണ്‍വേയുടെ ക്യാച്ച്

ഷാർജ: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ന്യൂസീലൻഡ് താരം ഡെവോൺ കോൺവെ എടുത്ത തകർപ്പൻ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സൂപ്പർ 12 പോരാട്ടത്തിലാണ് കോൺവേ ഈ തകർപ്പൻ ക്യാച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ മികച്ച സ്കോറിലേക്ക് കുതിക്കുമ്പോഴാണ് കോൺവേ ന്യൂസീലൻഡിന്റെ മിന്നൽ മുരളിയായി മാറിയത്. മുഹമ്മദ് ഹഫീസിന്റെ ഫോറെന്നുറച്ച ഷോട്ട് വായുവിലൂടെ പറന്നുകൊണ്ട് കോൺവേ അവിശ്വസനീയമായി കൈയിലൊതുക്കി. മത്സരത്തിലെ 11-ാം ഓവറിലെ അവസാന പന്തിലാണ് ഈ ഉഗ്രൻ ക്യാച്ച് പിറന്നത്. മിച്ചൽ സാന്റ്നറുടെ പന്തിൽ ഫോറടിക്കാനുള്ള ഹഫീസിന്റെ ശ്രമം പാളുകയായിരുന്നു. 11 റൺസെടുത്ത് താരം മടങ്ങുകയും ചെയ്തു. കോൺവേയുടെ ക്യാച്ച് കാണാം. View this post on Instagram A post shared by ICC (@icc) Content Highlights: Devon Conway takes superman catch from Pakistan New Zealand Match


from mathrubhumi.latestnews.rssfeed https://ift.tt/3En2fFl
via IFTTT