Breaking

Friday, August 2, 2019

മറ്റൊരു ഭൂമിയോ? കണ്ടെത്തലുമായി നാസ

ഭൂമിയെപ്പോലെയുള്ള മറ്റൊരു ഗ്രഹം ഉണ്ടായിരിക്കാമെന്നും അതിൽ ജീവന്റെ തുടിപ്പുകളുണ്ടാകാമെന്നും നമ്മൾ സങ്കല്പിക്കാൻ തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞു. ഭൂമിയെ ആക്രമിക്കാൻ വരുന്നവരും അല്ലെങ്കിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരുമായ അന്യഗ്രഹജീവികളെക്കുറിച്ചുള്ള കഥകളും കുറച്ചൊന്നുമല്ല കേട്ടത്. എന്നാലിപ്പോൾ ഭൂമിയെപ്പോലെ ജീവൻ നിലനിൽക്കുന്നുവെന്ന് സംശയിക്കുന്ന മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സൗരയൂഥത്തിനുപുറത്ത് വാസയോഗ്യമായൊരു ഗ്രഹത്തെക്കുറിച്ച് സൂചന ലഭിക്കുന്നത് ഇതാദ്യമാണ്. ജി.ജെ. 357 എന്ന നക്ഷത്രത്തെ ചുറ്റുന്ന എം വിഭാഗത്തിൽപ്പെട്ട വലുപ്പം കുറഞ്ഞ ഗ്രഹമാണിത്. സൂര്യന്റെ മൂന്നിലൊന്ന് വലുപ്പവും പിണ്ഡവുമുണ്ട്. നമ്മുടെ സൂര്യനെക്കാൾ 40 ശതമാനം ചൂടുകുറവുമാണ്. 31 പ്രകാശവർഷം അകലെ ഹൈഡ്ര നക്ഷത്രസമൂഹത്തിലാണിതുള്ളത്. സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള നാസയുടെ ട്രാൻസിസ്റ്റിങ് എക്സോപ്ലാനറ്റ് സർവേ ഉപഗ്രഹ(ടെസ്സ്)മാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ. ഭൂമിയെക്കാൾ കട്ടികൂടിയ അന്തരീക്ഷമാണ് ഈ ഗ്രഹത്തിലുള്ളത്. ഭൂമിയെക്കാൾ ഭാരവും കൂടുതൽ. ഭൂമിയിലേതു പോലെ ഉപരിതലത്തിൽ വെള്ളവും ജീവന്റെ സാധ്യതയും ഉണ്ടാകാനുള്ള സാധ്യത തെളിയിക്കുന്ന ചിത്രം ടെലിസ്കോപ്പിൽ പകർത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവ പുറത്തുവിടും. ഓരോ 3.9 ദിവസം കൂടുമ്പോഴും ഈ ഗ്രഹം കാഴ്ചയിൽനിന്ന് മങ്ങിപ്പോകുന്നതായി ടെസ്സിന്റെ ക്യാമറകൾ കണ്ടെത്തി. മറ്റൊരു നക്ഷത്രത്തെ ഇത് ചുറ്റുന്നു എന്നതിന്റെ തെളിവാണിത്. ഫെബ്രുവരിയിൽ നടന്ന കണ്ടുപിടിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ട് ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിലൂടെയാണ് പുറത്തുവിട്ടത്. കോർണെൽസ് കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ജ്യോതിശ്ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ലിസ കൾട്ടെനെഗ്ഗെർ ആണ് കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയത്. ചൂടൻ നെപ്റ്റിയൂണിനെയും കണ്ടെത്തി സൗരയൂഥത്തിലെ നെപ്റ്റിയൂണിന് സമാനമായൊരു പുത്തൻ ഗ്രഹത്തെയും നാസയുടെ ട്രാൻസിറ്റിങ് എക്സോപ്ലാനെറ്റ് സർവേ സാറ്റ്ലൈറ്റ് (ടെസ്സ്) എന്ന ഉപഗ്രഹത്തിന്റെ സഹായത്തോടെ കണ്ടെത്തി. ജ്യോതിശ്ശാസ്ത്രജ്ഞനായ ജെയിംസ് ജെൻകിൻസാണ് ഈ ചൂടൻ ഗ്രഹത്തെ കണ്ടുപിടിച്ചത്. അതിന്റെ നക്ഷത്രത്തോട് ഏറ്റവുമധികം അടുത്തു സ്ഥിതിചെയ്യുന്ന അപൂർവം ഗ്രഹങ്ങളിലൊന്നാണിത്. സൗരയൂഥത്തിൽനിന്ന് 260 പ്രകാശവർഷം അകലെയായാണ് ഈ ഗ്രഹം സ്ഥിതിചെയ്യുന്നത്. അതിനാൽത്തന്നെ ചുട്ടുപഴുത്താണ് ഈ ഗ്രഹത്തിന്റെ നിൽപ്പ്. എൽ.ടി.ടി. 9779 ബി. എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം 2.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് 19 മണിക്കൂറുകൊണ്ടാണ്. ഭൂമിയുടെ 4.6 മടങ്ങ് വലുപ്പവും 2.3 മടങ്ങ് പിണ്ഡവുമാണ് ഈ ഗ്രഹത്തിനുള്ളത്. content highlights:potentially habitable super-Earth discovered just 31 light-years away


from mathrubhumi.latestnews.rssfeed https://ift.tt/2ZsLF2y
via IFTTT