Breaking

Monday, April 1, 2019

കുന്നംകുളത്ത് ബുക്ക് കമ്പനിയിൽ വൻ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു

കുന്നംകുളം: കുന്നംകുളത്ത് ബുക്ക് കമ്പനി സ്ഥിതിചെയ്യുന്ന കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിനു  തീപിടിച്ച് കെട്ടിടം പൂർണമായി കത്തിനശിച്ച് തകർന്നുവീണു. ആളപായമില്ല. താഴത്തെ പാറയിലെ ബി.ബി.ഐ ബുക്ക് കമ്പനിക്കാണ് തീ പിടിച്ചത്​. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ്​ സംഭവം. ലക്ഷക്കണക്ക് രൂപയുടെ പുസ്തകങ്ങളും കടലാസുകളും കത്തിനശിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും ഏറെ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കുത്തൂർ അപ്പു കുഞ്ഞ​​​ന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. കുന്നംകുളം ചെറുവത്തൂർ സി.വി. പോളിന്റെതാണ് കെട്ടിടം. അവധി ദിനവും രാത്രിയുമായതിനാൽ വൻ ദുരന്തം ഒഴിവായി.

ഓടിട്ട ഇരുനില കെട്ടിടത്തി​​​ന്റെ പിറകുവശത്തുനിന്ന് തീ ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം കെട്ടിടം തകർന്നു വീണു. വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തുമ്പോഴേക്കും തീ പടർന്നു. കെട്ടിടത്തി​​​​െൻറ ഭാഗങ്ങൾ റോഡിലേക്ക് വീണു. സംഭവത്തെ തുടർന്ന് കുറെ സമയം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. 



from Anweshanam | The Latest News From India https://ift.tt/2V8NrUv
via IFTTT