പാലക്കാട്: വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് ട്രാഫിക് പോലീസ് സംഘം പാലക്കാട് എസ്.ബി.െഎ. ജങ്ഷനിലെത്തിയത്. ഹെൽമറ്റ് ധരിക്കാതെ എത്തിയവരെയെല്ലാം തടഞ്ഞു. രാവിലെതന്നെ പെട്ടു, പണംപോയെന്ന് കരുതിയവർക്ക് പോലീസ് ലഡു നീട്ടി. 'ഇന്നു ലഡു തിന്നോളു, നാളെമുതൽ ഹെൽമറ്റില്ലെങ്കിൽ 1000 രൂപ പിഴയീടാക്കും' എന്ന മാധുര്യമുള്ള താക്കീത് പിന്നാലെവന്നു. അരമണിക്കൂറിനുള്ളിൽ ലഡുവിൽപ്പൊതിഞ്ഞ മുന്നറിയിപ്പ് നൽകിയത് 150 പേർക്ക്. ഒരാഴ്ചയായി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയിരുന്നു. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനമോടിച്ചവർക്കും മീറ്ററിടാത്ത ഓട്ടോക്കാർക്കും ബോധവത്കരണം നൽകിയെങ്കിലും വേണ്ടത്ര ഫലംകണ്ടില്ല. ഇതോടെയാണ് വ്യത്യസ്തമാർഗം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് പാലക്കാട് ട്രാഫിക് എസ്.െഎ. മുഹമ്മദ് കാസിം പറഞ്ഞു. ലഡു വിതരണസമയത്ത് ട്രാഫിക് എസ്.െഎ. മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. മറ്റ് പോലീസുകാരെല്ലാം സാധാരണ വേഷത്തിൽ. നേരത്തേ എസ്.പി.സി. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹെൽമറ്റില്ലാതെ വാഹനമോടിച്ചവർക്ക് മിഠായിവിതരണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ലഡുവിതരണം. Content highlights:Palakkad Police distributed laddu to the riders withouthelmets
from mathrubhumi.latestnews.rssfeed https://ift.tt/2T0pgXY
via
IFTTT