ശ്രീനഗർ: ജമ്മുകശ്മീരിൽ എണ്ണൂറോളം യുവാക്കൾ ശനിയാഴ്ച കരസേനയുടെ ഭാഗമായി. ശ്രീനഗറിലെ ജമ്മുകശ്മീർ ലൈറ്റ് ഇൻഫൻട്രി റജിമെന്റൽ സെന്ററിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ 575 കാഡറ്റുകൾ അണിനിരന്നു. ലെഫ്റ്റനന്റ് ജനറൽ അശ്വനികുമാർ അഭിവാദ്യം സ്വീകരിച്ചു. “കശ്മീരുമായി വളരെ അടുപ്പമുള്ളതാണ് ഈ സൈനികവ്യൂഹം. യുവസൈനികരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ രാജ്യത്തെ സേവിക്കാൻ ജനങ്ങൾ അതീവ തത്പരരാണെന്ന് മനസ്സിലായി” -ലെഫ്റ്റനന്റ് ജനറൽ കുമാർ പറഞ്ഞു. ലേയിലെ ലഡാക്ക് സ്കൗട്ട്സ് സെന്ററിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ 207 പേരും സേനയുടെ ഭാഗമായി. Content Highlights:800 kashmiri youths joined in indian army
from mathrubhumi.latestnews.rssfeed https://ift.tt/2LotzZV
via
IFTTT