ചെന്നൈ: മഹാബലിപുരത്ത് പ്രഭാത സവാരിയ്ക്കിടെ കടൽതീരത്തുണ്ടായിരുന്ന മാലിന്യങ്ങൾനീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അരമണിക്കൂറോളമാണ് അദ്ദേഹം സമുദ്രതീരത്ത്ചെലവിട്ടത്. Plogging at a beach in Mamallapuram this morning. It lasted for over 30 minutes. Also handed over my 'collection' to Jeyaraj, who is a part of the hotel staff. Let us ensure our public places are clean and tidy! Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y — Narendra Modi (@narendramodi) October 12, 2019 കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് അദ്ദേഹം മാലിന്യങ്ങൾ ശേഖരിച്ചത്. സഞ്ചി പിന്നീട് മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരിൽ ഒരാളായ ജയരാജിന് കൈമാറിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാബലിപുരം കടൽതീരത്ത്. ഫോട്ടോ: വി രമേശ്. നമ്മുടെ പൊതു സ്ഥലങ്ങൾ വ്യത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരിയിക്കണമെന്നും വീഡിയോയ്ക്കൊപ്പമുള്ള ട്വീറ്റിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാബലിപുരം കടൽതീരത്ത്. ഫോട്ടോ: വി രമേശ്. മോദി കടൽതീരത്തെ പാറക്കൂട്ടത്തിന് മുകളിൽ വിശ്രമിക്കാനിരുന്നതിന്റേയും തിരകളിലൂടെ നടക്കുന്നതിന്റേയും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റുമായി നടത്തുന്ന ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാബലിപുരം കടൽതീരത്ത്. ഫോട്ടോ: വി രമേശ്. Content Highlights: PM Narendra Modi plogging on Mahabalipuram beach
from mathrubhumi.latestnews.rssfeed https://ift.tt/2ozjsKk
via
IFTTT