Breaking

Saturday, October 12, 2019

മാത്യുവും ജോളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിക്ക് മരിച്ച മഞ്ചാടിയിൽ മാത്യുവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പോലീസിന്റെ കണ്ടെത്തൽ. ജോളിയുടെ ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മാവനായിരുന്നു മാത്യു. മദ്യത്തിൽ സയനൈഡ് കലർത്തി മാത്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. സ്ഥലംവിറ്റ പതിനാറു ലക്ഷം രൂപ ജോളിയുടെ ആദ്യ ഭർതൃപിതാവ് ടോം തോമസ്, ജോളിയുടെ അക്കൗണ്ടിൽ ഇട്ടിരുന്നു. റോയിയുടെയും ജോളിയുടെയും ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇത്. ഈ പണം ജോളിയും മാത്യുവും ചേർന്ന് പലിശയ്ക്ക് കൊടുത്തിരുന്നു. ഈ സാമ്പത്തികഇടപാടിൽ ഇവർ റോയി തോമസിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്ന് റോയ് സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. content highlights:koodathai murder case jolly and mathew had financial dealings says police


from mathrubhumi.latestnews.rssfeed https://ift.tt/2ODipDE
via IFTTT