Breaking

Saturday, August 24, 2019

പ്രളയകാലത്ത് ചുമടെടുത്ത് മാതൃകയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ന്യൂഡൽഹി: കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയുംചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയമലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചു. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാൻ സർവീസ് ചട്ടങ്ങൾ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ഗോപിനാഥൻ രാജിവെച്ചത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് രാജിക്കത്ത് നൽകിയത്. സ്വതന്ത്രമായി അഭിപ്രായം പറയാൻ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും അതിനാൽ രാജിവെച്ച് പുറത്തുപോകുകയാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ രാജിക്കത്തിൽ ഇക്കാര്യമൊന്നും സൂചിപ്പിക്കുന്നില്ല. സർവീസിൽ നിന്ന് രാജിവെക്കാൻ തന്നെ അനുവദിക്കണമെന്ന് മാത്രമാണ് ഒറ്റപ്പേജ് കത്തിൽ പറയുന്നത്. കത്തിൽ ഇനി കേന്ദ്ര പഴ്സണൽ മന്ത്രാലയം തീരുമാനമെടുക്കണം. മൂന്നുമാസമാണ് തീരുമാനമെടുക്കാനുള്ള സമയമായി അഖിലേന്ത്യാ സർവീസ് ചട്ടത്തിൽ പറയുന്നത്. ഇത്രയും കാലം കൂടി കണ്ണൻ ഗോപിനാഥന് സർവീസിൽ തുടരേണ്ടി വരും. കേന്ദ്രഭരണ പ്രദേശമായ ദാദർ ആൻഡ് നാഗർ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണൻ ഗോപിനാഥ് കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ എത്തി അവിടെ സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് കൊച്ചിയിൽ ഇദ്ദേഹം ചുമടെടുക്കുന്ന ചിത്രങ്ങളും പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയായ കണ്ണൻ ഗോപിനാഥ് ഇപ്പോൾ ദാദർ ആൻഡ് നാഗർ ഹവേലി വൈദ്യുത- പാരമ്പര്യേതര ഊർജ വകുപ്പിൽ സെക്രട്ടറിയാണ്. Content Highlights:A senior IAS officer, who shot to fame for his selfless efforts during the Kerala floods last year resigned from service


from mathrubhumi.latestnews.rssfeed https://ift.tt/2HlvDRi
via IFTTT