ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തീവ്രവാദ ഭീഷണിയിൽ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെത്തിയ ആറ്ഭീകരർക്കൊപ്പമുള്ള മലയാളിയുടെ കൂടെ നേരത്തെ ഉണ്ടായിരുന്ന സ്ത്രീയെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേന്ദ്ര ഏജൻസികളുടെ മേൽനോട്ടത്തിലാണ് അന്വേഷണവും ചോദ്യം ചെയ്യലും നടക്കുന്നത്. തൃശ്ശൂർ സ്വദേശിയായ ഒരാൾ ഭീകരരുടെ സംഘത്തിലുണ്ട് എന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. തൃശ്ശൂർ സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ ഇയാൾക്കൊപ്പം കേരളത്തിലെത്തിയ സ്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. ഇവരെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ പലമേഖലകളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വലിയ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നത്. ഭീകരർ എത്തിയെന്ന വിവരം പുറത്തുവന്നതോടെ കേരളത്തിലും ജാഗ്രതാ നിർദ്ദേശമുണ്ട്. ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് തിരുവാരൂലിലെ മുത്തുപ്പേട്ടയിൽ 10 പേരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന വിവരങ്ങളുമുണ്ട്. ഇവർ ഭീകരർക്ക് സഹായം നൽകിയെന്ന സംശയത്തെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. വേളാങ്കണ്ണിക്ക് സമീപുള്ള വേദാരണ്യം എൽ.ടി.ടി.ഇയ്ക്ക് വേരോട്ടമുള്ള സ്ഥലമാണ്. ഇവിടേക്ക് ഭീകരരിൽ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. പ്രദേശത്ത് ആർധസൈനിക വിഭാഗത്തെ വിന്യസിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. അതേസമയം ഭീകരർ താമസിച്ചുവെന്ന് കരുതുന്ന ഫ്ളാറ്റിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരുന്നുവെന്നാണ് വിവരം. ഇവിടെ നിന്ന് ലഭിച്ച ചില രേഖകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഓഗസ്റ്റ് 28നും സെപ്റ്റംബർ എട്ടിനുമിടയിൽ ഭീകരാക്രമണം നടന്നേക്കുമെന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഡൽഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വേളാങ്കണ്ണി പെരുന്നാളിനിടെ ആക്രമണം നടത്താനുള്ള പദ്ധതിയുമായി ഒരു പാകിസ്താൻകാരനും അഞ്ച് ശ്രീലങ്കൻ തമിഴ് വംശജരുമുൾപ്പെടെ ആറു ലഷ്കറെ തൊയ്ബ ഭീകരർ കോയമ്പത്തൂരിലെത്തിയതായാണ് ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നത്. ശ്രീലങ്കയിൽനിന്ന് ബോട്ടുമാർഗം തമിഴ്നാട്ടിലെത്തിയ സംഘത്തെ ഓഗസ്ത് 21-ന് കോയമ്പത്തൂരിലെത്തിച്ചതായാണ് വിവരം. തൃശ്ശൂർ സ്വദേശിയായ മലയാളിയാണ് സംഘത്തെ എത്തിച്ചതെന്നാണ് ഇന്റലിജൻസ് പറയുന്നത്. Content Highlights:terror link; Security agencies detained one women in Tamilnadu
from mathrubhumi.latestnews.rssfeed https://ift.tt/2ZoM1dH
via
IFTTT