കൽപ്പറ്റ: പോലീസിന് നൽകിയ പരാതി പിൻവിലച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് എഫ്.സി.സി.സന്ന്യാസസഭയുടെ കത്ത്. പരാതി പിൻവലിച്ചാൽ സഭയിൽ തുടരാം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ലൂസിയെ മഠത്തിൽ പൂട്ടിയിട്ടു എന്ന പരാതി അവാസ്തവമാണ്. മറ്റു സിസ്റ്റർമാർ കുർബാനയക്ക് പോയപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടുക മാത്രമാണ് ചെയ്തതെന്നും സഭ ലൂസി കളപ്പുരയ്ക്കലിന് അയച്ച കത്തിൽ പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിനല്ല ലൂസിയെ പുറത്താക്കിയത്. മറ്റു ചില തെറ്റുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതെന്താണെന്ന് മാധ്യമങ്ങൾക്ക് നൽകും. മഠത്തിൽ തന്നിഷ്ടപ്രകാരം ജീവിക്കാമെന്ന് കരുതരുത്. പോലീസിന് നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ മഠത്തിലെ മറ്റു കന്യാസ്ത്രീകൾ വനിതാ കമ്മീഷനടക്കം പരാതി നൽകുമെന്നും കത്തിൽ വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ അപമാനിച്ച ഫാ.നോബിളിനെ കത്തിൽ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. മഠത്തിന്റെ വാതിൽ പൂട്ടിയിടേണ്ട സാഹചര്യം ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് പി.ആർ.ഒ ആയ നോബിളിന് സിസിടിവി ദൃശ്യങ്ങൾ കൈമാറിയതെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതിൽ തെറ്റില്ലെന്നും സഭയുടെ കത്തിൽ വിശദീകരിക്കുന്നു. Content Highlights:Threat letter-sister lucy kalapura fcc
from mathrubhumi.latestnews.rssfeed https://ift.tt/2ZaAwHD
via
IFTTT