ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കടുത്ത മുന്നറിയിപ്പുകൾ നിലനിൽക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം ഒൻപത് പ്രതിപക്ഷ പാർട്ടികളുടെ സംഘം ഇന്ന് ശ്രീനഗറിലേക്ക് പോകും. എന്നാൽ ശ്രീനഗറിലേക്ക് രാഷ്ട്രീയ നേതാക്കൾ വരരുതെന്ന് ജമ്മു കശ്മീർ അധികൃതർ നേതാക്കളോട് ആവശ്യപ്പെട്ടു.അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ജമ്മുകശ്മീർ ജനതയെ കേന്ദ്ര സർക്കാർ സംരക്ഷിക്കുന്ന സന്ദർഭത്തിൽ രാഷ്ട്രീയ നേതാക്കൾ ശ്രീനഗർ സന്ദർശിക്കരുതെന്ന് കശ്മീർ പൊതുഭരണ വകുപ്പ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് തടസ്സപ്പെടുത്താൻ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ശ്രമിക്കരുത്. ശ്രീനഗർ സന്ദർശിക്കുന്നത് മറ്റു ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അത് കൊണ്ട് രാഷ്ട്രീയ നേതാക്കൾ സഹകരിക്കണമെന്നും അധികൃതർ ട്വിറ്റിറിലൂടെ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ, ആനന്ദ് ശർമ, സി.പി.എം. നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ. നേതാവ് ഡി. രാജ തുടങ്ങിയവർ സംഘത്തിലുണ്ടാകും. ആർ.ജെ.ഡി., എൻ.സി.പി., ടി.എം.സി., ഡി.എം.കെ. എന്നീ പാർട്ടികളുടെ നേതാക്കളും രാഹുലിന് ഒപ്പമുണ്ടാകും. പ്രതിപക്ഷ നേതാക്കളെ സന്ദർശനത്തിന് സർക്കാർ അനുവദിക്കുമോയെന്ന കാര്യം വ്യക്തമല്ല. നേരത്തേ, ഗുലാംനബി ആസാദിനെ രണ്ടു തവണ ശ്രീനഗർ വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാർട്ടി നേതാക്കൾക്കൊന്നും കശ്മീർ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നില്ല. ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക് രാഹുൽ ഗാന്ധിയെ കശ്മീർ താഴ്വര സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. കശ്മീരിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടി വിമർശനമുന്നയിച്ചപ്പോഴായിരുന്നു സത്യാപാൽ മാലിക് രാഹുലിനെ ക്ഷണിച്ചത്. താങ്കൾക്ക് ഇവിടെ വരാം. കേന്ദ്ര സർക്കാർ ഇതിനായി വിമാനം ഒരുക്കി നൽകാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. രാഹുൽ ഇത് സ്വീകരിച്ചെങ്കിലും കശ്മീരിൽ പിന്നീട് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗവർണർ ക്ഷണം പിൻവലിക്കുകയുണ്ടായി. Content Highlights:Opposition Leaders Head To Srinagar, Government Says Stay Away
from mathrubhumi.latestnews.rssfeed https://ift.tt/30wEK90
via
IFTTT