സഹാരൻപുർ: പശുവിനെ വാങ്ങാൻ കടംവാങ്ങിയ പണം തിരിച്ചുനല്കാൻ വൃക്ക വില്പനയ്ക്കുവെച്ച് യുവ ക്ഷീരകർഷകൻ. ഉത്തർപ്രദേശിലെ സഹാരൻപുർ ജില്ലക്കാരനായ രാംകുമാറെന്ന മുപ്പതുകാരനാണ് തന്റെ വൃക്ക വില്ക്കാനുണ്ടെന്നു കാണിച്ച് പോസ്റ്ററുകൾ പതിച്ചത്. കേന്ദ്രസർക്കാരിനുകീഴിലെ പ്രധാൻമന്ത്രി കുശാൽവികാസ് യോജന (പി.എം.കെ.വി.വൈ.)വഴി ക്ഷീരകർഷക പരിശീലനം നേടിയ ശേഷമാണ് രാംകുമാർ പശുവളർത്താൻ തീരുമാനിച്ചത്. എന്നാൽ, കോഴ്സു പൂർത്തിയാക്കിയതിന്റെ രേഖകൾ കാണിച്ചിട്ടും ബാങ്കുകൾ വായ്പ നല്കിയില്ല. ബന്ധുക്കളുടെയടുത്തുനിന്നു പണം കടംവാങ്ങിയാണു രാംകുമാർ കന്നുകാലികളെ വാങ്ങിയതും തൊഴുത്തുണ്ടാക്കിയതും. പണം തിരിച്ചുകൊടുക്കാനാവശ്യപ്പെട്ട് ബന്ധുക്കൾ സമ്മർദം ചെലുത്തിയതോടെയാണ് തന്റെ വൃക്കകൾ വിൽക്കാൻ തീരുമാനിച്ചതെന്ന് രാംകുമാർ പറയുന്നു. ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കുമെന്ന് സഹാരൻപുർ ഡിവിഷണൽ കമ്മിഷണർ സഞ്ജയ് കുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/30vjWPr
via
IFTTT