Breaking

Saturday, August 24, 2019

യുഎസ് ഓപ്പണിന്‌ ടിക്കറ്റെടുത്ത് സുമിത് നാഗല്‍; ആദ്യ എതിരാളി ഫെഡറര്‍

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിന് യോഗ്യത നേടി ഇന്ത്യൻ താരം സുമിത് നാഗൽ. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ബ്രസീലിന്റെ ജോ മെൻസെസിനെ തോൽപ്പിച്ചാണ് സുമിതിന്റെ മുന്നേറ്റം. മത്സരം രണ്ടു മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്നു. ആദ്യ സെറ്റ് 5-7ന് നഷ്ടപ്പെടുത്തിയ സുമിത് രണ്ടും മൂന്നും സെറ്റുകളിൽ തിരിച്ചുവരികയായിരുന്നു. സ്കോർ: 5-7, 6-4,6-3. നിലവിൽ ലോകറാങ്കിങ്ങിൽ 190-ാം സ്ഥാനത്താണ് 22-കാരൻ. പക്ഷേ ആദ്യ റൗണ്ടിൽ സുമിതിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടമാണ്. സ്വിറ്റ്സർലൻഡിന്റെ മുൻ ലോക ഒന്നാം റാങ്കുകാരൻ റോജർ ഫെഡററാണ് ഇന്ത്യൻ താരത്തിന്റെ എതിരാളി. 25 വർഷങ്ങൾക്ക് ശേഷം ഒരു ഗ്രാൻസ്ലാം സിംഗിൾസ് മത്സരത്തിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞഇന്ത്യൻ താരം കൂടിയാണ് സുമിത്. സുമിതിനെക്കൂടാതെ പ്രജ്നേഷ് ഗുണേശ്വരനും യോഗ്യത നേടിയിട്ടുണ്ട്. അഞ്ചാം സീഡ് ഡാനിൽ മെദ്വേവാണ് പ്രജ്നേഷിന്റെ എതിരാളി. 1998-ലെ വിംബിൾഡണിന് ശേഷം ആദ്യമായാണ് ഗ്രാൻസ്ലാമിലെ സിംഗിൾസ് മത്സരത്തിൽ രണ്ടു ഇന്ത്യൻ താരങ്ങൾ കളിക്കുന്നത്. അന്ന് മഹേഷ് ഭൂപതിയും ലിയാൻഡർ പേസുമാണ് കളിച്ചത്. Quite the reaction by Sumit Nagal to qualify for the #usopen pic.twitter.com/uQc87UdCJN — Matthew 🗽🧽 (@MRisingStar18) August 23, 2019 Content Highlights: Sumit Nagal qualifies for US Open singles


from mathrubhumi.latestnews.rssfeed https://ift.tt/2ZmRj5u
via IFTTT