Breaking

Friday, August 23, 2019

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് സിപിഎം; യുവതീപ്രവേശനത്തിന് മുന്‍കൈ എടുക്കില്ല

തിരുവനന്തപുരം: ശബരിമലവിഷയത്തിൽ നിലപാട് മയപ്പെടുത്താൻ സിപിഎം. പാലക്കാട് പ്ലീനത്തിൽ എടുത്ത തീരുമാനം തിരുത്താനാണ് പാർട്ടി നീക്കം. വിശ്വാസകാര്യങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നായിരുന്നു പാലക്കാട് പ്ലീനത്തിലെ തീരുമാനം.വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകളാൽ വിശ്വാസികളായ പാർട്ടി അനുഭാവികളെ അകറ്റരുതെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നുമാണ് പാർട്ടിയുടെ പുതിയ തീരുമാനം. പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ സജീവമാകണമെന്നും യുവതീപ്രവേശനത്തിൽ മുൻകൈ എടുക്കേണ്ടതില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.ബിജെപി കടന്നുകയറ്റം ചെറുക്കുന്നതിന്റെ ഭാഗമായാണ് നിലപാട് മാറ്റം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന പരാജയത്തിന്റെ മുഖ്യകാരണം ശബരിമല വിഷയമായിരുന്നുവെന്ന് പരക്കെ ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നിലപാടിൽ അയവ് വരുത്താനുള്ള പാർട്ടിയുടെ നീക്കത്തിന് പിന്നിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2PkfIJs
via IFTTT