Breaking

Friday, August 23, 2019

തുഷാറിനെതിരേ നിയമയുദ്ധം തുടരും- നാസിൽ

ദുബായ്: കിട്ടാനുള്ള പണം തിരിച്ചുകിട്ടുന്നതുവരെ തുഷാർ വെള്ളാപ്പള്ളിക്കെതിരേ നിയമയുദ്ധം തുടരുമെന്ന് പരാതിക്കാരനായ നാസിൽ അബ്ദുല്ല. ‘‘തുഷാർ തരാനുള്ള പണത്തിൽ വിശ്വാസമർപ്പിച്ച് പലർക്കും ഞാൻ ചെക്കുകൾ നൽകിയിരുന്നു. അതുകാരണം ചെക്ക് കേസിൽപെട്ട് ആറുമാസം ജയിലിൽ കിടക്കേണ്ടിവന്നു. എന്റെ കമ്പനിയും തകർന്നു. തുഷാറിനുവേണ്ടി ജോലിചെയ്തതാണ് എന്റെ തകർച്ചയ്ക്ക് കാരണം’’-അദ്ദേഹം പറഞ്ഞു. ‘‘ചെക്ക് കേസിൽപെട്ട് ഞാൻ ജയിലിലായപ്പോൾ തുഷാർ ഒത്തുതീർപ്പിനുവന്നു. പത്തു ശതമാനം തുക തരാമെന്നായിരുന്നു വാഗ്ദാനം. അത് എനിക്ക് സ്വീകാര്യമല്ലെന്നു പറഞ്ഞു. പിന്നീടും പലവട്ടം മധ്യസ്ഥചർച്ചകൾ നടന്നു. എന്നെ സഹായിക്കാൻ ആരുമില്ല’’- നസീൽ പറഞ്ഞു. നീതിക്കുവേണ്ടി സിവിലായും ക്രിമിനലായുമുള്ള കേസുകളുമായി മുന്നോട്ടുതന്നെപോകുമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/33QR85X
via IFTTT