വാഷിങ്ടൺ: കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയചർച്ചകൾക്ക് നിയന്ത്രണമേർപ്പടുത്താനൊരുങ്ങി ഫെയ്സ്ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു. ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളിൽ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ ഫെയ്സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഉപയോക്താക്കൾ ആഗ്രഹിക്കുകയാണെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കർബർഗ് പറഞ്ഞു. അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനോ ഇത്തരം ചർച്ചകൾ സഹായകമാകാം. എന്നാൽ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ച പ്രധാന പ്രതികരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസിലെ ഉപയോക്താക്കൾക്ക് രാഷ്ട്രീയ- സിവിക് ഗ്രൂപ്പുകളെ ശുപാർശ ചെയ്യുന്നത് ഫെയ്സ്ബുക്ക് അവസാനിപ്പിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ കാപിറ്റോൾ കലാപത്തിന് ഇന്ധനം പകരുന്നതായിരുന്നു എന്ന വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നയം ആഗോളതലത്തിൽ നടപ്പാക്കാൻ ഫെയ്സ്ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്. Content Highlights:FB to stop recommending political groups to users
from mathrubhumi.latestnews.rssfeed https://ift.tt/2YyTrcF
via
IFTTT