Breaking

Wednesday, August 21, 2019

ഷഫീനാ യൂസഫലി ഫോബ്‌സ് പട്ടികയിലെ ഏക ഇന്ത്യൻ വനിത

അബുദാബി: ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാൻഡുകൾക്ക് പിന്നിൽ പ്രചോദനാത്മക വനിതകളുടെ ആദ്യ വാർഷിക റാങ്കിങ്ങിലെ ടേബിൾസ് ചെയർപേഴ്സൺ ഷഫീനാ യൂസഫലി സ്ഥാനംപിടിച്ചു. പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ഇവർ. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാൻഡുകളിലൊന്നായി വളർത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓൺലൈൻ സ്ഥാപനത്തിന്റെ ഉടമ ഗിസ്ലാൻ ഗ്വെനസ്, ഹാലി ബെറി, ബിയോൺസ് തുടങ്ങിയ സെലിബ്രിറ്റികൾക്ക് കോസ്റ്റ്യും ഡിസൈനർ ആയി പേരെടുത്ത ഡിസൈനർ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖർ. 2010-ലാണ് ഷഫീന ടേബിൾസുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഷഫീന യു.എ.ഇ.യിലും ഇന്ത്യയിലും വിജയകരമായി ബിസിനസുകൾ ആരംഭിച്ചു. ഏഴുവർഷത്തിനിടെ മുപ്പതിലധികം എഫ് ആൻഡ് ബി സ്റ്റോറുകൾ ഷഫീന തുടങ്ങി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മകളാണ് ഷഫീന. Content highlights: Shafeena Yusuff Ali Forbes middle east list


from mathrubhumi.latestnews.rssfeed https://ift.tt/2Z8ZMy4
via IFTTT