കൊച്ചി: സരിത എസ്. നായർ നൽകിയ രണ്ടു തിരഞ്ഞെടുപ്പു ഹർജികളിൽ രാഹുൽഗാന്ധിക്കും ഹൈബി ഈഡനും നോട്ടീസയക്കാൻ ഹൈക്കോടതി നിർദേശിച്ചു. വയനാട്ടിൽ രാഹുൽഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.യു.പി.യിലെ അമേഠിയിൽ തന്റെ പത്രിക സ്വീകരിച്ചെന്ന് ഹർജിയിൽ പറയുന്നു. വയനാട്ടിലും എറണാകുളത്തും തന്റെ പത്രിക തള്ളിയത് ശരിയായ നടപടിയല്ല. തന്റെ പേരിലുള്ള ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിട്ടുണ്ടെന്നത് പരിഗണിക്കാതെയാണ് പത്രിക തള്ളിയതെന്നാണ് വാദം.ജയിച്ച സ്ഥാനാർഥികൾക്കുപുറമേ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ, വയനാട്ടിലെയും എറണാകുളത്തെയും അമേഠിയിലെയും വരണാധികാരികൾ എന്നിവരും ഹർജിയിൽ എതിർകക്ഷികളാണ്. തിരഞ്ഞെടുപ്പുകമ്മിഷൻ നോട്ടീസ് എടുത്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/332z74c
via
IFTTT