ദുബായ്: രക്ഷിതാക്കൾക്കൊപ്പം ജൂലായ് 15നും സെപ്റ്റംബർ 15നും ഇടയിൽ യു.എ.ഇ.യിൽ എത്തുന്ന കുട്ടികൾക്ക് വിസ സൗജന്യം. പതിനെട്ട് വയസ്സുവരെയുള്ളവർക്കാണ് ഈ ആനുകൂല്യം. എല്ലാ വർഷവും ഈ സൗജന്യം അനുവദിക്കാനാണ് യു.എ.ഇ.സർക്കാരിന്റെ തീരുമാനം. രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമല്ല. യു.എ.ഇ.യിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആനുകൂല്യം. മുപ്പത് ദിവസത്തേക്കുള്ള യു.എ.ഇ.ഹ്രസ്വകാല വിസയുടെ ഇപ്പോഴത്തെ നിരക്ക് 200 ദിർഹം ( 3,750 രൂപ) ആണ്. മൂന്ന് മാസത്തെ ദീർഘകാല വിസയ്ക്ക് 550 ദിർഹം (പതിനായിരത്തോളം രൂപ) ആണ് ഫീസ്. ഇത് മുപ്പത് ദിവസം വീതം രണ്ട് തവണ പുതുക്കാവുന്നതാണ്. ഓരോ തവണ പുതുക്കുമ്പോഴും 600 ദിർഹം വീതം നൽകണം. മുപ്പത് ദിവസത്തിന്റെ വിസയും ഇതുപോലെ രണ്ട് തവണ പണം അടച്ച് മുപ്പത് ദിവസം വീതം നീട്ടിയെടുക്കാം. content highlights:uae free visa for children
from mathrubhumi.latestnews.rssfeed https://ift.tt/2LyJ82V
via
IFTTT