കൊച്ചി: വൈറ്റില മേൽപ്പാലം നിർമാണത്തിൽ അപാകമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് ഏക്സിക്യുട്ടീവ് എൻജിനിയർ വി.കെ. ഷൈലാമോളെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സംസ്പെൻഡ് ചെയ്തു. മന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു ആണ് ഇവരെ സസ്പെൻഡ് ചെയ്തത്. മേൽപ്പാലം നിർമാണത്തിലെ അപാകം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാതെ, പുറത്ത് നൽകിയതിന്റെ പേരിലാണ് സസ്പെൻഷൻ. റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുള്ളതായി ശനിയാഴ്ചതന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റിങ്ങിന് ഗുണനിലവാരമില്ല എന്നായിരുന്നു ഇവർ റിപ്പോർട്ട് നൽകിയത്. ബന്ധപ്പെട്ട ജീവനക്കാർ നിർമാണസ്ഥലത്ത് എത്താറില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. content highlights:Vytilla overbridge under scanner
from mathrubhumi.latestnews.rssfeed https://ift.tt/2yiNRxA
via
IFTTT