Breaking

Friday, July 5, 2019

ബോഡി സ്‌കാനറുകള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാവാന്‍ ബെംഗളൂരു

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾക്കായി ബോഡി സ്കാനറുകൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. നിലവിൽ മെറ്റൽ ഡിറ്റക്ടറുകളാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കാനായി ഉപയോഗിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടതും സുരക്ഷാ ഭീഷണികൾ ഉള്ളതുമായ വിമാനത്താവളങ്ങളിൽ 2020 ഓടെ കൂടെ ബോഡി സ്കാനറുകൾ സ്ഥാപിക്കാൻ ഉന്നത തലത്തിൽ ധാരണയായിരുന്നു. ബംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ, കൊൽക്കത്ത, അമൃത്സർ, ഹൈദരാബാദ്, ജമ്മു കശ്മീരിലെ മൂന്ന് വിമാനത്താവളങ്ങൾ എന്നിവയാണ് ഈ പട്ടികയിലുള്ളത്. ജൂലൈ ഒന്നിന്ആരംഭിച്ച ബോഡി സ്കാനറുകളുടെ പരീക്ഷണ ഉപയോഗം അടുത്ത മൂന്ന് ആഴ്ചകൾ കൂടി തുടരുമെന്ന് വിമാനത്താവള വൃത്തങ്ങൾ വ്യക്തമാക്കി. മില്ലീമീറ്റർ വേവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറുകൾ ഗർഭിണികൾക്കും ശരീരത്തിൽ പേസ്മേക്കറുകൾ ഘടിപ്പിച്ചവർക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കില്ല. 2020 ഓടെയാകും ബെംഗളൂരു വിമാനത്താവളത്തിലെ ബോഡി സ്കാനറുകൾ യാഥാർഥ്യമാവുക. content highlights: Bengaluru may be India's first Airport to use body scanners


from mathrubhumi.latestnews.rssfeed https://ift.tt/2xtyDpf
via IFTTT