Breaking

Wednesday, July 31, 2019

ഉന്നാവോ പെണ്‍കുട്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവം; കേസ് സി ബി ഐക്ക് കൈമാറി

ന്യൂഡൽഹി: ഉന്നാവോ ബലാൽസംഗക്കേസിലെ പരാതിക്കാരിയുടെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സി ബി ഐക്കു കൈമാറി. ഞായറാഴ്ചയാണ് പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ട്രക്ക് പെൺകുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെൺകുട്ടിക്കു നേരെയുണ്ടായത് ആസൂത്രിത കൊലപാതകശ്രമമാണെന്ന ആരോപണമുയർന്നതിനു പിന്നാലെയാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നത്. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്ന് സി ബി ഐ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായ റായ്ബറേലിയിലെ സ്ഥലം ഉദ്യോഗസ്ഥർ സന്ദർശിക്കും. കൂടാതെ ഗുരുബക്ഷ്ഗഞ്ച് പോലീസ് സ്റ്റേഷനിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ബി ജെ പി എം എൽ എ കുൽദീപ് സെൻഗറിനെതിരെയാണ് പെൺകുട്ടി ബലാൽസംഗ പരാതി നൽകിയിരുന്നത്. 2017ൽ ജോലി അന്വേഷിച്ച് ചെന്ന തന്നെ എം എൽ എ ബലാൽസംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. ഈ പരാതിയും സി ബി ഐയാണ് അന്വേഷിക്കുന്നത്. content highlights: unnao rape survivors car met with accident


from mathrubhumi.latestnews.rssfeed https://ift.tt/2K3Bah4
via IFTTT