Breaking

Friday, July 26, 2019

9000 കോടിയുടെ ബാധ്യത: അനില്‍ അംബാനിയുടെ ഒരു കമ്പനികൂടി പാപ്പരത്വ നടപടിയില്‍

മുംബൈ:അനിൽ അംബാനി ഗ്രൂപ്പിലുൾപ്പെട്ട ഒരു കമ്പനിക്കെതിരേകൂടി പാപ്പരത്വ നടപടി തുടങ്ങി. 9000 കോടി രൂപയുടെ കടബാധ്യതയെ തുടർന്ന് റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ് കമ്പനിയാണ് നടപടി നേരിടുന്നത്. കമ്പനി നൽകിയ വായ്പാ പുനഃക്രമീകരണ ശുപാർശ ഐ.ഡി.ബി.ഐ. ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം തള്ളി. പണം നൽകാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി, ബാധ്യത കമ്പനിയുടെ ഓഹരിയാക്കി മാറ്റണമെന്നുമായിരുന്നു ആവശ്യം. ഇത് ബാങ്കുകൾക്ക് സ്വീകാര്യമായില്ല. തുടർന്നാണ് പാപ്പരത്വ നടപടികളിലേക്കു നീങ്ങാൻ തീരുമാനിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2K4CkaN
via IFTTT