Breaking

Monday, July 29, 2019

സുപ്രീംകോടതി നിർദേശം: കേരളത്തിൽ എല്ലാ ജില്ലകളിലും പോക്സോ കോടതി വേണ്ടിവരും

: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ കർശന നടപടി വേണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും പോക്സോ കോടതികൾ സ്ഥാപിക്കേണ്ടി വരും. നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ പ്രത്യേക പോക്സോ കോടതി സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. ഇതുപ്രകാരം സംസ്ഥാനത്ത് ഇനി 10 കോടതികൾകൂടി വേണ്ടിവരും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിലവിൽ പ്രത്യേക പോക്സോ കോടതികളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോൾ നൂറിലേറെ പോക്സോ കേസുകളുണ്ട്. ഉത്തരവ് നടപ്പാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി കർശനനിർദേശം നൽകിയിട്ടുണ്ടെങ്കിലും അതുടൻ നടപ്പാകാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതിന് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും 60 ദിവസത്തിനകം കോടതികൾ സ്ഥാപിക്കണമെന്നുമാണ് കോടതി നിർദേശം. ഫണ്ട് കണ്ടെത്താൻ ശ്രമിച്ചാലും രണ്ടു മാസത്തിനകം എല്ലാ ജില്ലകളിലും പോക്സോ കോടതികൾ സ്ഥാപിക്കാൻ സാധ്യത കുറവാണ്. ശിശു സൗഹൃദമായി പ്രത്യേക സൗകര്യങ്ങളോടെയാണ് പോക്സോ കോടതികൾ ഒരുക്കേണ്ടത്. കേസുകളുടെ സ്ഥിതി ജൂൺ 30വരെ രജിസ്റ്റർചെയ്തത് 24,212 കേസുകൾ പോലീസ് അന്വേഷിക്കുന്നത് 11,981 കേസുകൾ കുറ്റപത്രം നൽകിയത് 12,231 വിചാരണ തുടങ്ങിയത് 6449 തീർപ്പാക്കിയത് 911 കോടതിയുടെ സ്വഭാവം പ്രധാനം കുട്ടികൾക്ക് മാനസിക സമ്മർദമോ പേടിയോ സൃഷ്ടിക്കാത്തവിധം ശിശുസൗഹൃദമായി വേണം കോടതികൾ സ്ഥാപിക്കാൻ. പ്രതിയും കുട്ടിയും തമ്മിൽ ഒരു കാരണവശാലും നേരിൽ കാണാൻ ഇടവരരുത്. കുട്ടികൾക്ക് മാനസികോല്ലാസം നൽകാനുള്ള സംവിധാനവും വേണം. ഇതെല്ലാം ഉറപ്പാക്കി 60 ദിവസത്തിനുള്ളിൽ എല്ലാ ജില്ലകളിലും പോക്സോ കോടതികൾ സ്ഥാപിക്കാനുള്ള സാധ്യത കുറവാണ്. -അഡ്വ. ഡി.ബി. ബിനു, നിയമവിദഗ്ധൻ. Content Highlights: POCSO Court to all District in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2MoqH11
via IFTTT