Breaking

Saturday, July 27, 2019

ഒച്ചിനെ കൊച്ചാക്കണ്ട; സൂക്ഷിച്ചില്ലെങ്കിൽ വൻ അപകടകാരി

കുറ്റിപ്പുറം: ഈർപ്പമുള്ള ചുമരിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളെ നിരുപദ്രവകാരികളെന്ന് കരുതി അവഗണിക്കാൻ വരട്ടെ. മരണത്തിനുവരെ അവ ചിലപ്പോൾ കാരണമായേക്കാം. സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുള്ള ആഫ്രിക്കൻ ഒച്ചുകൾ വലിയ അപകടകാരികളാണെന്നാണ് ഇതേക്കുറിച്ച് ഗവേഷണംനടത്തിയ കേരള വനഗവേഷണ സ്ഥാപനത്തിലെ വനിതാശാസ്ത്രജ്ഞ കീർത്തി വിജയൻ പറയുന്നത്.സംസ്ഥാനത്ത് മലപ്പുറം തവനൂരിലാണ് സമീപകാലത്ത് അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണ് ഇവയെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മസ്തിഷ്‌കരോഗങ്ങൾക്കുവരെ കാരണമാകുന്നവയാണ് ഈ ഒച്ചുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ എറണാകുളത്ത് 10 കുട്ടികൾക്ക് ഇത്തരം രോഗം പിടിപെട്ടത് ഒച്ചുകളിൽനിന്നാണെന്ന് കണ്ടെത്തിയിരുന്നു.അതുകൊണ്ടുതന്നെ ഇത്തരം ഒച്ചുകളെ കണ്ടെത്തിയാൽ അക്കാര്യം അറിയിക്കാനായി തൃശ്ശൂർ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഈ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ ഇവയ്ക്ക് വാസയോഗ്യമല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ സാധാരണയായി കണ്ടെത്തുന്ന ഇവ 1847-ലാണ് ഇന്ത്യയിലെത്തുന്നത്.ഗവേഷണ വിദ്യാർഥിയിലൂടെയാണ് 1955-ൽ പാലക്കാട് വന്നുചേർന്നപ്പോഴാണ് ഇവ സംസ്ഥാനത്ത് ആദ്യമായെത്തിയത്. 1965-70 കാലഘട്ടങ്ങളിൽ ഒച്ചുകൾ പാലക്കാട് വലിയ പ്രശ്നമായി മാറിയിരുന്നു. ഇവയെ ഉന്മൂലനംചെയ്യാൻ സർക്കാർ തലത്തിൽതന്നെ അന്ന് ഇടപെടലുണ്ടായി. പിന്നീട് 2010 മുതലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. മൂന്നുവർഷംവരെ സുഷുപ്താവസ്ഥയിലിരിക്കാൻ കഴിവുള്ള ഒച്ചുകൾ അഞ്ചുവർഷംവരെ ജീവിക്കുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവയെ തുരത്തുകയെന്നത് എളുപ്പമല്ല. വർഷകാലത്താണ് ഇവയെ കൂടുതലായി പുറത്തുകാണുക.ഒച്ചുകളുണ്ടാക്കുന്ന പ്രശ്നങ്ങൾ കൃഷിയിടങ്ങളിലെ ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങി അഞ്ഞൂറോളം സസ്യങ്ങൾ തിന്നുതീർക്കുകയും നശിപ്പിക്കുകയുംചെയ്യും.കാത്സ്യം ലഭിക്കാൻ കോൺക്രീറ്റ് നിർമിത വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കും. ഇതാണ് വീടുകളിലെത്താൻ കാരണമാകുന്നത്. മതിലുകൾക്ക് ബലക്ഷയമുണ്ടാകാനും ഇതു കാരണമാകും.ആൻജിയോസ്‌ട്രോഞ്ചൈലിസ് കാന്റോനെൻസിസ് എന്ന വിരയുടെ വാഹകരയതിനാൽ ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കുംനിവാരണനടപടികൾ ഒച്ചിനെ തൊടുകയോ ഒച്ചിന്റെ ശരീരത്തിൽനിന്ന് വരുന്ന ദ്രവം ശരീരത്തിൽ ആകുകയോ ചെയ്യാതിരിക്കുക. ഒച്ചുകളെ ഭക്ഷിക്കാതിരിക്കുക.ഒച്ചിനെ ഭക്ഷിക്കുന്ന ജീവികളെ ഭക്ഷണമായി ഉപയോഗിക്കുമ്പോൾ നന്നായി വേവിച്ചതിനുശേഷം മാത്രം കഴിക്കുക.ഒച്ചിന്റെ ദ്രവവും കാഷ്ടവും പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ നന്നായി കഴുകിയതിനുശേഷംമാത്രം പച്ചക്കറികൾ ഉപയോഗിക്കുക.കുടിവെള്ളം തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കുക.ഒച്ചുകളുടെ വ്യാപനം തടയാൻ ഒച്ചുബാധിത സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുമ്പോൾ അതിൽ ഒച്ചുകൾ പറ്റിപിടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക.തടിമില്ലുകളിൽനിന്ന് തടികളെടുക്കുമ്പോൾ ഒച്ചുകളില്ലെന്ന് ഉറപ്പുവരുത്തുക.കൗതുകത്തിനായി ഒച്ചുകളെ കൊണ്ടുപോകുന്നത് തടയുക.


from mathrubhumi.latestnews.rssfeed https://ift.tt/2Z9tdfj
via IFTTT